ജില്ലയിൽ റെ​ഡ് അ​ല​ർ​ട്ട്; അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍​ക്കും ട്ര​ഷ​റി​ക​ള്‍​ക്കും അ​വ​ധി​യി​ല്ലെന്ന് ജില്ലാ കളക്ടർ

 കൊ​ച്ചി: ജി​ല്ല​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​ശ്യ സ​ര്‍​വീ​സു​ക​ളാ​യ വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് അ​വ​ധി​ദി​ന​ങ്ങ​ള്‍ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളാ​ക്കി ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ എ​സ്. സു​ഹാ​സ് ഉ​ത്ത​ര​വി​ട്ടു.

റ​വ​ന്യു, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, ആ​രോ​ഗ്യം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ജ​ല​സേ​ച​നം, വൈ​ദ്യു​തി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, ഫി​ഷ​റീ​സ്, കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, സി​വി​ല്‍ സ​പ്ലൈ​സ്, മോ​ട്ടോ​ര്‍ വാ​ഹ​നം, ജ​ല​ഗ​താ​ഗ​തം, മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി, പൊ​തു​മ​രാ​മ​ത്ത് റോ​ഡ്‌​സ് – ബി​ല്‍​ഡിം​ഗ്‌​സ്, എ​ക്‌​സൈ​സ്, വ​നം, മ​ണ്ണു സം​ര​ക്ഷ​ണം, വി​വ​ര പൊ​തു​ജ​ന സ​മ്പ​ര്‍​ക്കം, സാ​മൂ​ഹ്യ​നീ​തി, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​നം എ​ന്നീ വ​കു​പ്പു​ക​ള്‍​ക്കാ​ണ് ഈ ​ഉ​ത്ത​ര​വ് ബാ​ധ​കം.

കാ​ല​വ​ര്‍​ഷ ദു​ര​ന്ത നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്ലു​ക​ള്‍ പാ​സാ​ക്കേ​ണ്ട​തി​നാ​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ ട്ര​ഷ​റി​ക​ളും, സ​ബ് ട്ര​ഷ​റി​ക​ളും ഇ​ന്നും 11, 12 തീ​യ​തി​ക​ളി​ലും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.ഇ​തി​നു പു​റ​മെ ബി​ല്ലു​ക​ള്‍ പാ​സാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് താ​ലൂ​ക്കു​ക​ളി​ലെ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ശാ​ഖ​ക​ളും ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്കി​ലെ പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ശാ​ഖ​യും അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്ക​ണം.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ കൊ​ച്ചി, വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍, ആ​ലു​വ, പെ​രു​മ്പാ​വൂ​ര്‍, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ ശാ​ഖ​ക​ളും പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ന്‍റെ എ​റ​ണാ​കു​ളം ദ​ര്‍​ബാ​ര്‍ ഹാ​ള്‍ ഗ്രൗ​ണ്ട് ശാ​ഖ​യു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്.

Related posts