ഡോ. ​വ​ന്ദ​നാ​ദാ​സ് കൊ​ല​ക്കേ​സ് : വി​ധി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ; 70 സാ​ക്ഷി​ക​ളും 27 രേ​ഖ​ക​ളും 23 തൊ​ണ്ടി സാ​ധ​ന​ങ്ങ​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്രോസിക്യൂഷൻ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​ലെ ഹൗ​സ് സ​ർ​ജ​ൻ ഡോ. ​വ​ന്ദ​നാ​ദാ​സ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗം സാ​ക്ഷി വി​സ്താ​രം പൂ​ർ​ത്തി​യാ​യ​തി​നാ​ൽ അ​ടു​ത്ത​മാ​സം വി​ധി പ​റ​യാ​ൻ സാ​ധ്യ​ത. കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പി.​എ​ൻ. വി​നോ​ദ് മു​മ്പാ​കെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കൊ​ല്ലം റൂ​റ​ൽ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​എം. ജോ​സി​നെ​യാ​ണ് ഒ​ടു​വി​ൽ വി​സ്ത​രി​ച്ച​ത്.

2023 മെ​യ് 10നു ​ന​ട​ന്ന കൊ​ല​ക്കേ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 12നാ​ണ് വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​തി സ​ന്ദീ​പ് വ​ന്ദ​ന​യെ കു​ത്തി​ക്കൊ​ല്ലു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​റ്റു​ള്ള​വ​രെ​യും ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. 70 സാ​ക്ഷി​ക​ളും 27 രേ​ഖ​ക​ളും 23 തൊ​ണ്ടി സാ​ധ​ന​ങ്ങ​ളും പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പ്ര​താ​പ് ജി ​പ​ടി​ക്ക​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

പ്ര​തി ക്രൂ​ര​മാ​യ രീ​തി​യി​ൽ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന​തി​ൽ മ​ടി കാ​ണി​ക്കാ​ത്ത ആ​ളാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​യാ​യി കോ​ട​തി​യി​ൽ വി​സ്ത​രി​ച്ച അ​ടു​ത്ത ബ​ന്ധു മൊ​ഴി ന​ൽ​കി. കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്രി​ക ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫി​ൽ​ട്ട​ർ വാ​ട്ട​ർ ടാ​പ്പി​ൽ ക​ഴു​കി​യ ശേ​ഷം ഒ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തും കേ​സി​ൽ പ്ര​തി​ക്ക് എ​തി​രെ​യു​ള്ള സാ​ഹ​ച​ര്യ​മാ​യി പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​റ്റും ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും ഹാ​ജ​രാ​ക്കി. വ​ന്ദ​ന​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റും ത​ന്നെ ചി​കി​ത്സി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​തി ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. ഈ ​ദൃ​ശ്യം പോ​ലീ​സ് ക​ണ്ടെ​ടു​ത്ത് കോ​ട​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

കേ​സി​ൽ കോ​ട​തി പ്ര​തി​യെ നേ​രി​ട്ട് ചോ​ദ്യം ചെ​യ്യു​ന്ന ന​ട​പ​ടി തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. അ​തി​നു​ശേ​ഷം പ്ര​തി​ഭാ​ഗ​ത്തി​നു സാ​ക്ഷി​ക​ളു​ണ്ടെ​ങ്കി​ൽ വി​സ്താ​രം ന​ട​ക്കും. തു​ട​ർ​ന്നു വി​ധി പ്ര​ഖ്യാ​പ​ന​ത്തി​ലേ​ക്കു ക​ട​ക്കും. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ പ്ര​താ​പ്. ജി ​പ​ടി​ക്ക​ലി​നോ​ടൊ​പ്പം അ​ഭി​ഭാ​ഷ​ക​രാ​യ ശ്രീ​ദേ​വി പ്ര​താ​പ്, ശി​ല്പ ശി​വ​ൻ, ഹ​രീ​ഷ് കാ​ട്ടൂ​ർ, മ​ഹേ​ശ്വ​ർ പ​ടി​ക്ക​ൽ, നീ​ര​ജ ഷാ​ജി എ​ന്നി​വ​രാ​ണ് ഹാ​ജ​രാ​കു​ന്ന​ത്.

Related posts

Leave a Comment