കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ ഗ്ലൗസ്, മാസ്ക് വിവാദം; 100തവണ ഇമ്പോസിഷൻ എഴുതണം; സർവീസ് സംഘടനകൾ ഇടപെട്ടു, നഴ്സിംഗ് ഒാഫീസർ പത്തി മടക്കി

കോ​ട്ട​യം: ഗ്ലൗ​സും മാ​സ്കും ധ​രി​ക്കേ​ണ്ട​ത് ആ​ര് ? രോ​ഗി​യോ അ​തോ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രോ ? കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. ജീ​വ​ന​ക്കാ​ർ ഗ്ലൗ​സും മാ​സ്കും ധ​രി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ജീ​വ​ന​ക്കാ​രെ​ക്കൊ​ണ്ട് ഇ​ന്പോ​സി​ഷ​ൻ എ​ഴു​തി​ക്കാ​ൻ ശ്ര​മി​ച്ച​തോടെയാണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആ​റാം വാ​ർ​ഡി​ലേ​ക്ക് വ​ന്ന ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ക​ണ്ട​ത് ഡ്യൂ​ട്ടി​യി​ലു​ള്ള ന​ഴ്സു​മാ​രും ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റും അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ ഗ്ലൗ​സും മാ​സ്കും ധ​രി​ച്ചി​രി​ക്കു​ന്ന​താ​ണ്. ഇ​തു ക​ണ്ട് ക​ലി​ക​യ​റി​യ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഇ​തി​ന്‍റെ ഉ​പ​യോ​ഗം എ​ന്താ​ണെ​ന്നും ആ​രാ​ണ് ഇ​ത് ധ​രി​ക്കേ​ണ്ട​തെ​ന്നും അ​റി​യാ​മോ എ​ന്നു ചോ​ദി​ച്ചു.

ഇ​തി​ന്‍റെ ഉ​പ​യോ​ഗം വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് 100 ത​വ​ണ ഇ​ന്പോ​സി​ഷ​ൻ എ​ഴു​ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് സം​ഗ​തി വി​വാ​ദ​മാ​യ​ത്. എ​ന്നാ​ൽ പിഎ​സ്‌‌സി ​വ​ഴി നി​യ​മ​നം ല​ഭി​ച്ച​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ്രാ​കൃ​ത ശി​ക്ഷാ നി​യ​മം അ​ടി​ച്ചേ​ൽ​പ്പി​ക്കു​വാ​ൻ ഓ​ഫീ​സ​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ന​ഴ്സിം​ഗ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത് വ​ന്ന​തോ​ടെ പിഎസ്‌‌സി വഴിയല്ലാത്ത മ​റ്റു​ള്ള ജീ​വ​ന​ക്കാ​ർ ഇന്പോസിഷൻ എ​ഴു​തി​ത്ത​ര​ണ​മെ​ന്നാ​യി ഓ​ഫീ​സ​ർ.

ഇ​തി​നെ തു​ട​ർ​ന്ന് ഭ​ര​ണ​പ​ക്ഷ സ​ർ​വീ​സ് സം​ഘ​ട​നാ നേ​താ​ക്ക​ൾ രം​ഗ​ത്ത് വ​ന്ന​തോ​ടെ ശി​ക്ഷാ ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക​യാ​യി​രി​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യു​ടെ ആ​റാം വാ​ർ​ഡി​ലാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് ന​ഴ്സിം​ഗ് ഓ​ഫീസ​റു​ടെ ന​ട​പ​ടി പി​ൻ​വ​ലി​പ്പി​ക്കു​ക​യാ​യി​രി​ന്നു.

റ്റി.​ബി.​ അ​ട​ക്കം വി​വി​ധ പ​ക​ർ​ച്ച രോ​ഗി​ക​ൾ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന വാ​ർ​ഡു​ക​ളി​ൽ രോ​ഗി​ക​ൾ​ക്കാ​ണ് മാ​സ്ക് കൊ​ടു​ക്കേ​ണ്ട​തെ​ന്നാ​ണ് ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ ച​ട്ട​ത്തി​ൽ പ​റ​യു​ന്ന​തെ​ന്നും അ​ത് കൊ​ടു​ക്കു​വാ​ൻ സ​ർ​ക്കാ​രി​നെ കൊ​ണ്ട് ക​ഴി​യാ​ത്ത​തി​നാ​ൽ ജീ​വ​ന​ക്കാ​രും ഇ​വ ധ​രി​ക്കേ​ണ്ടെന്നാ​ണ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ന​ൽ​കു​ന്ന മ​റു​പ​ടി.

എ​ന്നാ​ൽ ഒ​രു സ​ർ​ക്കാ​രി​നെ കൊ​ണ്ടും ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന മു​ഴു​വ​ൻ രോ​ഗി​ക​ൾ​ക്കും മാ​സ്കും, ഗ്ലൗ​സും ന​ൽ​കു​വാ​ൻ ക​ഴി​യി​ല്ലെ​ന്നും ഡോ​ക്ട​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ഇ​വ ന​ൽ​കി​യാ​ൽ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കു​മെ​ന്നാ​ണ് മു​ഴു​വ​ൻ സ​ർ​വീ​സ് സം​ഘ​ട​നകളും പ​റ​യു​ന്ന​ത്.

Related posts