മെഡിക്കൽ കോളജ് ബസ്‌‌സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടിട്ട് പത്തുമാസം; താത്കാലിക കംഫർട്ട് സ്റ്റേഷൻ ഉടനെ നിർമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്

ഗാ​ന്ധി​ന​ഗ​ർ: പ​ത്തു മാ​സ​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ്‌‌സ്റ്റാന്‌ഡിലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. ബ​സ്‌‌സ്റ്റാ​ന്‌ഡിലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ പ്രാ​ഥ​മി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ദി​വ​സേ​ന വ​ന്നു പോ​കു​ന്ന ബ​സ്‌‌സ്റ്റാൻഡാണി​ത്. കൂ​ടു​ത​ൽ പേ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ.

രാ​വി​ലെ ത​ന്നെ ഒ.​പി. ചീ​ട്ട് എ​ടു​ത്ത് ഡോ​ ക്‌‌ടറെ ക​ണ്ടു മ​ട​ങ്ങു​ന്ന​തി​നാ​യി വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും യാ​ത്ര ചെ​യ്ത് രാ​വി​ലെ ബ​സ്‌‌സ്റ്റാ​ൻഡിലെ​ത്തു​ന്ന രോ​ഗി​ക​ളും ഇ​വ​രോ​ടൊ​പ്പം എ​ത്തു​ന്ന​വ​രു​മാ​ണ് ബു​ദ്ധി​മു​ട്ടു​ന്ന​ത്. സ്ത്രീ​ക​ളാ​ണ് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ന്ന​ത്. പു​രു​ഷന്മാ​രാ​യ യാ​ത്ര​ക്കാ​ർ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ പ​രി​സ​ര​ത്ത് കാ​ര്യം സാ​ധി​ച്ച് മ​ട​ങ്ങാ​റു​ള്ള​തി​നാ​ൽ ദു​ർ​ഗ​ന്ധം കാ​ര​ണം ഈ ​പ​രി​സ​ര​ത്ത് നി​ൽ​ക്കു​വാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല.

അ​തേ സ​മ​യം ന​ല്ല വ​രു​മാ​ന​മു​ള്ള ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​ർ​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യം നി​റ​വേ​റ്റാ​നു​ള്ള കാ​ര്യ​ങ്ങ​ൾ പോ​ലും ഏ​ർ​പ്പെ​ടു​ത്തു​ന്നി​ല്ല. അ​ട​ഞ്ഞു കി​ട​ക്കു​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​കി മു​ൻ​സി​പ്പ​ൽ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് വ്യാ​പി​ക്കു​ന്ന​ത് മൂ​ലം ഹോ​ട്ട​ൽ വ്യാ​പാ​രി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​തി​നാ​ൽ മാ​ലി​ന്യം ഒ​ഴു​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​ഞ്ചാ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ച്ചി​ട്ട​തെ​ന്നും പു​തി​യ ഷോ​പ്പിം​ഗ് കോം​പ്ലക്സ് നി​ർ​മിക്കു​ന്ന​തോ​ടൊ​പ്പം വൃ​ത്തി​യു​ള്ള ഒ​രു കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നി​ർ​മിക്കു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രിക്കുന്ന​തെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. വ്യാ​പ​ക​മാ​യ ആ​ക്ഷേ​പ​ങ്ങളും പ​രാ​തി​ക​ളും ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഒ​രു കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നി​ർ​മിക്കു​ന്ന​തി​നു​ള്ള അം​ഗീ​കാ​രം അ​ടു​ത്ത ക​മ്മറ്റി​യി​ൽ അവതരിപ്പിച്ച ശേ​ഷം ഉ​ട​ൻ ത​ന്നെ നി​ർ​മാണം ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൽ ജോ​സ​ഫ് രാ​ഷ്‌‌ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

Related posts