ആ’ശങ്ക’യകറ്റണം..! മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ്‌സ്റ്റാ​ൻഡിന്‍റെ  ശോ​ച്യാവസ്ഥ; പ്രതിഷേധിച്ച്  സ്ത്രീകൂട്ടായ്മ 

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ്‌സ്റ്റാ​ൻഡിന്‍റെ ശോ​ച്യാ വ​സ്ഥ പ​രി​ഹ​രി​ക്കു​ക, കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു എ​ൻ​എ​ഫ്ഐ​ഡ​ബ്ല്യുവി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ ​കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധി​ച്ചു.

ബ​സ്‌സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ എ​ൻ​എ​ഫ്ഐ​ഡ​ബ്യു ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ സ​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള മ​ഹി​ളാ​സം​ഘം മ​ണ്ഡ​ലം വൈ​സ്പ്ര​സി​ഡ​ന്‍റ് ഷേ​ർ​ലി പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി ലീ​ന​മ്മ ഉ​ദ​യ​കു​മാ​ർ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി​നു ബോ​സ്, അ​ൽ​ഫോ​ണ്‍​സ് ബോ​സ്, ജ​യ​ശ്രീ ജ​യ​ൻ, ഓ​മ​ന ബാ​ല​കൃ​ഷ്ണ​ൻ, സീ​മ ര​തീ​ശ​ൻ, യു.​എ​ൻ. ശ്രീ​നി​വാ​സ​ൻ, പി.​കെ. സു​രേ​ഷ്, അ​ബ്ദു​ൾ ക​രീം, പി. ​സു​ഗ​ത​കു​മാ​ർ, മി​നി മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​യ ആ​ർ​പ്പൂക്ക​ര പ​ഞ്ചാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ണം ഉ​ണ്ടാ​യി​ട്ടും ദി​വ​സേ​ന രോ​ഗി​ക​ള​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ന്നു പോ​കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ്‌സ്റ്റാ​ന്‍ഡ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ​യും പു​ന​ർ​നി​ർ​മാ​ണം ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ തു​ട​ർ​സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

Related posts