രണ്ടും ബുദ്ധിമുട്ടിക്കുന്നു; മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ന്‍ഡ് ത​ക​ർ​ന്ന നി​ല​യി​ൽ, കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​തം; ദുരിതം പേറി യാത്രക്കാർ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ന്‍ഡ് ത​ക​ർ​ന്ന നി​ല​യി​ലും സ​മീ​പ​ത്തു​ള്ള കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​തും യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. സ്റ്റാ​ൻഡി​ലേക്ക് ബ​സ് പ്ര​വേ​ശി​ക്കു​ന്നി​ട​ത്തും സ്റ്റാ​ന്‍ഡിനു​ള്ളി​ലും ടാ​റിം​ഗ് ത​ക​ർ​ന്ന് കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ദി​വ​സേ​ന രോ​ഗി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് വ​ന്നു പോ​കു​ന്ന​ത്.

ഒ​രു വ​ർ​ഷ​മാ​കാ​റാ​യി കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ച്ചു പൂ​ട്ടി​യി​ട്ട്. സെ​പ്റ്റി​ക് ടാ​ങ്ക് പൊ​ട്ടി മാ​ലി​ന്യം സ്റ്റാ​ന്‍ഡിനു​ള്ളി​ലേ​ക്ക് ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ച്ചു പൂ​ട്ടി​യ​ത്. ആ​ർ​പ്പു​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ് ബ​സ് സ്റ്റാ​ൻഡും, കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും.പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ​യാ​ണ് ഇ​വ പു​ന​ർ​നി​ർ​മി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​തെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

 

Related posts