മ​രു​ന്നു പാ​യ്ക്കിം​ഗി​ന് എ​ന്തു​കൊ​ണ്ട് അ​ലു​മി​നി​യം ഫോ​യി​ൽ എന്ന് അറിയാമോ; കാരണം കേട്ടാൻ ഞെട്ടും

ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വ്യ​വ​സാ​യ​ത്തി​ൽ, മ​രു​ന്നു​ക​ളു​ടെ സു​ര​ക്ഷ​യും ഫ​ല​പ്രാ​പ്തി​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പാ​ക്കിം​ഗ് മെ​റ്റീ​രി​യ​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു. പാ​യ്ക്കിം​ഗി​ൽ എ​ന്തെ​ങ്കി​ലും പാ​ളി​ച്ച സം​ഭി​ച്ചാ​ൽ വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കാം.

അ​ലു​മി​നി​യം ഫോ​യി​ൽ ആ​ണ് പാ​ക്കിം​ഗി​നാ​യി മ​രു​ന്നു​ കമ്പ​നി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​സാ​ധാ​ര​ണ​മാ​യ ഗു​ണ​ങ്ങ​ളാ​ൽ മെ​ഡി​സി​ൻ പാ​ക്കിം​ഗി​ന് അ​നു​യോ​ജ്യ​മാ​യ വ​സ്തു​വാ​ണ് അ​ലു​മി​നി​യം.

അ​ലു​മി​നി​യം ഫോ​യി​ൽ പാ​ക്കിം​ഗ് മ​രു​ന്നു​ക​ൾ കേ​ടാ​കു​ന്ന​തി​ൽ​നി​ന്നു സം​ര​ക്ഷ​ണം ന​ൽ​കു​ന്നു. ഈ​ർ​പ്പം, താ​പ​നി​ല എ​ന്നി​വ​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളെ ചെ​റു​ക്കാ​നും അ​ൾ​ട്രാ​വ​യ​ല​റ്റ് ലൈ​റ്റ്, നീ​രാ​വി, എ​ണ്ണ​ക​ൾ, കൊ​ഴു​പ്പു​ക​ൾ, ഓ​ക്സി​ജ​ൻ, സൂ​ക്ഷ്മാ​ണു​ക്ക​ൾ എ​ന്നി​വ​യെ അ​ക​റ്റി നി​ർ​ത്താ​നും ഇ​തി​നു ശേ​ഷി​യു​ണ്ട്. ഈ​വി​ധം മ​രു​ന്നു​ക​ളു​ടെ സ​മ​ഗ്ര​ത നി​ല​നി​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​ഘ​ട​ക​മാ​യി അ​ലു​മി​നി​യം ഫോ​യി​ൽ വ​ർ​ത്തി​ക്കു​ന്നു.

Related posts

Leave a Comment