വിദ്യാഭ്യാസത്തിന് പ്രായപരിധിയില്ല! 29 വര്‍ഷം മുന്‍പ് ഉപേക്ഷിച്ച പത്താം ക്ലാസ് പരീക്ഷ മകനൊപ്പം എഴുതി രജനി; ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് 1989 ല്‍

ലു​ധി​യാ​ന: വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്രാ​യ​പ​രി​ധി​യി​ല്ലെ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് പ​ഞ്ചാ​ബ് ലു​ധി​യാ​ന​യി​ലെ ര​ജ​നി ബാ​ല. ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ​മൂ​ലം 29 വ​ർ​ഷം മു​ൻ​പ് ഉ​പേ​ക്ഷി​ച്ച പ​ത്താം ക്ലാ​സ് പ​ഠ​ന​ത്തി​നാ​യി ത​ന്‍റെ മ​ക​നൊ​പ്പ​മാ​ണ് ര​ജ​നി വീ​ണ്ടും പു​സ്ത​ക​ങ്ങ​ൾ കൈ​യി​ലേ​ന്തി​യ​ത്. മ​ക​നോ​ടൊ​പ്പം ലു​ധി​യാ​ന​യി​ലെ സ്കൂ​ളി​ലെ​ത്തി ര​ജ​നി പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

44 വ​യ​സു​ള്ള ര​ജ​നി 1989ലാ​ണ് ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പി​ന്നി​ട് വി​വാ​ഹി​ത​യാ​യ ര​ജ​നി​ക്കു തു​ട​ർ​ന്നു പ​ഠി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. താ​ൻ ഇ​പ്പോ​ൾ സി​വി​ൽ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണെ​ന്നും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്താം ക്ലാ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് വീ​ണ്ടും പ​ഠി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ര​ജ​നി പ​റ​ഞ്ഞു.

ത​ന്‍റെ മ​ക​ൻ പ​ത്താം ക്ലാ​സി​ലാ​യി​രു​ന്നു​വെ​ന്നും അ​വ​നോ​ടൊ​പ്പ​മാ​ണ് പ​ഠി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും ത​നി​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യെ​ന്നും ത​ന്‍റെ മ​ക​ൾ പ​ഠ​ന​ത്തി​നാ​യി സ​ഹാ​യി​ച്ചു​വെ​ന്നും ര​ജ​നി പ​റ​ഞ്ഞു.

Related posts