സ്വന്തം ലേഖിക
കൊച്ചി: പ്രമുഖ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ വിഭാഗം ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള പുതിയ സൈബര്‍ തട്ടിപ്പായ ബോസ് സ്കാം അഥവാ CEO Impersonation Fraud വഴി തട്ടിയെടുത്ത 75 ലക്ഷം രൂപ തിരിച്ചു പിടിച്ച് കേരള പോലീസ് .
സംസ്ഥാനത്ത് ആദ്യമായി ഇത്തരം കേസ് രജിസ്റ്റര്‍ ചെയ്തത് പത്തനംതിട്ടയിലാണ്. സ്വകാര്യ കമ്പനിയില്‍ നിന്ന് 95 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്. ഇതില്‍ 75 ലക്ഷം രൂപ സൈബര്‍ പോലീസ് തിരിച്ചു പിടിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
തട്ടിപ്പ് രീതി ഇങ്ങനെ
ഈ തട്ടിപ്പില്‍ സൈബര്‍ കുറ്റവാളികള്‍ സ്ഥാപനങ്ങളുടെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍, ചെയര്മാന്, ഡയറക്ടര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ പേരിലോ അവരുടെ അക്കൗണ്ടുകളിലൂടെയോ ധനകാര്യ വിഭാഗം ജീവനക്കാര്‍ക്ക് വ്യാജ സാമ്പത്തിക നിര്‍ദ്ദേശങ്ങള്‍ നല്കി സ്ഥാപനത്തിന്റെ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു.
ആര്‍ബിഐ അല്ലെങ്കില്‍ ഔദ്യോഗിക ഓഡിറ്റ് ടീമുകളുടെ പേരില്‍ വ്യാജ അടിയന്തര സന്ദേശങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരില്‍ പരിഭ്രാന്തി സൃഷ്ടിക്കും. തുടര്‍ന്ന്, സിപ് ഫയലുകളിലൂടെ മാല്‍വെയര്‍ അടങ്ങിയ ഫയലുകള്‍ ഉപയോഗിച്ച് സ്ഥാപനങ്ങളിലെ കന്പ്യൂട്ടറുകളുടെ നിയന്ത്രണം കൈക്കലാക്കും. കൂടാതെ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജപ്രൊഫൈലുകള്‍ നിര്‍മിക്കുകയോ അല്ലെങ്കില്‍ അവരുടെ അക്കൗണ്ടുകള്‍ കൈക്കലാക്കുകയോ ചെയ്യുന്നു.
വെബ് വാട്ട്സ് ആപ്പ് സെഷന് ഉപയോഗിച്ച് സി ഇഒയുടെ പേരില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നു.ധനകാര്യ വിഭാഗത്തോട് അടിയന്തരമായി നിര്‍ദ്ദിഷ്ട ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്ക്കാന്‍ നിര്‍ദ്ദേശിക്കും. ചില കേസുകളില്‍ സ്വന്തം നമ്പര്‍ സി ഇ ഒ അല്ലെങ്കില്‍ മാനേജിംഗ് ഡയറക്ടര്‍ എന്ന പേരില്‍ സേവ് ചെയ്ത് ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു.
ജീവനക്കാര്‍ ശ്രദ്ധിക്കുക
വാട്സ്ആപ്പ് അല്ലെങ്കില്‍ ഇമെയില്‍ സന്ദേശങ്ങള്‍ മാത്രം വിശ്വസിച്ച് പണമിടപാടുകള്‍ നടത്തരുത്.
വലിയ തുകകള്‍ കൈമാറുന്നതിന് മുന്‍പ് ഉന്നതഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തണം
അപരിചിതരില്‍ നിന്ന് ലഭിക്കുന്ന ZIP, EXE, DLL ഫയലുകള്‍ യാതൊരു കാരണവശാലും തുറക്കരുത്.
സുരക്ഷ ഉറപ്പാക്കാനായി വാട്സ്ആപ്പിലെ ലിങ്ക്ഡ് ഡിവൈസസ് ഏതൊക്കെയാണെന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക.
സാമ്പത്തിക ഇടപാടുകള്‍ക്കായി ഒന്നിലധികം പേരുടെ അനുമതി ആവശ്യമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക.
സ്ഥാപനങ്ങളിലെ വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ ആന്റിവൈറസ്, Endpoint Protection, Software Rtseriction Policies എന്നിവ നടപ്പിലാക്കുക.
സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് Multi-Level Approval സംവിധാനം ഉറപ്പാക്കുക.
സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരിലോ, www.cybercri me.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യുക.
