മി​നി​മം വ​രു​മാ​നം: പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ൽ ശ്ര​ദ്ധേ​യ​മാ​യ സാ​മൂ​ഹ്യ വി​പ്ല​വ​മാ​യി​രിക്കു​മെ​ന്ന് ബെ​ൽ​റാം

പാ​ല​ക്കാ​ട്: കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ എ​ല്ലാ​വ​ർ​ക്കും മി​നി​മം വ​രു​മാ​നം ഉ​റ​പ്പാ​ക്കു​മെ​ന്ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​ഖ്യാ​പന​ത്തെ അ​നു​കൂ​ലി​ച്ച് വി.​ടി. ബെ​ൽ​റാം എം​എ​ൽ​എ. പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ൽ ലോ​ക​ത്തി​ലെ​ത്ത​ന്നെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഒ​രു സാ​മൂ​ഹ്യ വി​പ്ല​വ​മാ​യി​രി​ക്കും ഇ​തെ​ന്ന് ബെ​ൽ​റാം പ​റ​ഞ്ഞു.

ലോ​ക ജ​ന​സം​ഖ്യ​യു​ടെ ആ​റി​ലൊ​ന്ന് മ​നു​ഷ്യ​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും ബെ​ൽ​റാം പ​റ​ഞ്ഞു. ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ന് ചേ​രു​ന്ന ത​ര​ത്തി​ൽ ഇ​ന്ത്യ​യെ പു​നഃസം​ഘ​ടി​പ്പി​ക്കാ​നും രാ​ജ്യ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് കോ​ൺ​ഗ്ര​സ് മു​ന്നി​ൽ നി​ന്ന് ഏ​റ്റെ​ടു​ക്കു​ന്ന​ത്. 5,000 വ​ർ​ഷം പു​റ​കി​ലേ​ക്കാ​ണോ 50 വ​ർ​ഷ​മെ​ങ്കി​ലും മു​ന്നി​ലേ​ക്കാ​ണോ നാം ​ചി​ന്തി​ക്കേ​ണ്ട​ത് എ​ന്നാ​ണ് ഇ​പ്പോ​ൾ രാ​ജ്യ​ത്തി​ന് മു​ൻ​പി​ലു​ള്ള ചോ​ദ്യ​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts