ആ​കാ​ശ​മാ​യ​വ​ളേ..! ക്ലാ​സ് മു​റി​യി​ലെ പാ​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വച്ചു; വൈ​റ​ലാ​യത് കുറഞ്ഞ സമയംകൊണ്ട്‌

കോ​ടാ​ലി: മ​റ്റ​ത്തൂ​ർ ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മി​ല​ൻ വെ​ള്ളി​യാ​ഴ്ച ക്ലാ​സ് മു​റി​യി​ൽ പാ​ടി​യ പാ​ട്ട് ഇ​പ്പോ​ൾ ലോ​ക മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​ണ്.

വി​ദ്യാ​ഭ്യ​സ മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി ഉ​ൾ​പ്പ​ടെ ഒ​ട്ടേ​റെപ്പേ​ർ മി​ല​ന്‍റെ പാ​ട്ട് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

വെ​ള്ളം സി​നി​മയ്്ക്കുവേ​ണ്ടി ഷ​ഹ​ബാ​സ് അ​മ​ൻ ആ​ല​പി​ച്ച “ആ​കാ​ശ​മാ​യ​വ​ളേ’ എ​ന്ന ഗാ​ന​മാ​ണു മി​ല​ൻ ക​ഴി​ഞ്ഞ ദി​വ​സം ക്ലാ​സി​ൽ വച്ച് സ​ഹ​പാ​ഠി​ക​ൾ​ക്കുവേ​ണ്ടി ആ​ല​പി​ച്ച​ത്.

ഗാ​ന​ര​ച​യി​താ​വും മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ഡ​യ​റ​ക്ട​റും കൂ​ടി​യാ​യ അ​ധ്യാ​പ​ക​ൻ പാ​ട്ടു​പാ​ടാ​ൻ പ​റ​ഞ്ഞ​പ്പോ​ഴാ​ണു സാ​മൂ​ഹ്യ​പാ​ഠം പീ​രി​യേ​ഡി​ൽ മി​ല​ൻ പാ​ട്ടു​പാ​ടി​യ​ത്.

ഇ​തി​ന്‍റെ വീ​ഡി​യോ അ​ധ്യാ​പ​ക​ൻ പ്ര​വീ​ണ്‍ മാ​ഷും ഗാ​യ​ക​നാ​യ ജ​സ്റ്റി​ൻ മ​ങ്കു​ഴി​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വയ്​ക്കു​ക​യാ​യി​രു​ന്നു.

ക​ട​ന്പോ​ട് ആ​ന​ന്ദ​ക​ലാ​സ​മി​തി വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന ആ​ളൂ​രു​ത്താ​ൻ വീ​ട്ടി​ൽ സു​കു​മാ​ര​ൻ -​ പ്ര​സ​ന്ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മി​ല​ൻ.

കേ​വ​ലം ഒ​രു പാ​ട്ട് എ​ന്ന​തി​ലു​പ​രി ജന്മസി​ദ്ധ​മാ​യ ആ​ലാ​പ​ന ശൈ​ലി​യി​ലൂ​ടെ വ​ല്ലാ​ത്തൊ​രു ഫീ​ലാ​ണ് മി​ല​ൻ ആ​സ്വാ​ദ​ർ​ക്കു പ​ക​ർ​ന്നു ന​ൽ​കി​യ​ത്.

കു​റ​ഞ്ഞ സ​മയം കൊ​ണ്ട് പാ​ട്ട് വൈ​റ​ലാ​യി. ഒ​രു രാ​ത്രി കൊ​ണ്ടുത​ന്നെ കാ​ഴ്ച​ക്കാ​രു​ടെ എണ്ണം ല​ക്ഷം ക​വി​ഞ്ഞു.

ഗാ​യ​ക​ൻ ഷ​ഹ​ബാ​സ് അ​മ​നും സം​ഗീ​തം പ​ക​ർ​ന്ന ബി​ജി​ബാ​ലും അ​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​ർ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും മി​ല​നെ അ​ഭി​ന​ന്ദി​ച്ചു.

ഓ​ണ്‍ലൈ​ൻ മീ​ഡി​യ​ക​ളും ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളും ഈ ​കു​രു​ന്നു ഗാ​യ​ക​നെ തേ​ടി​യെ​ത്തി. മ​റ്റ​ത്തൂ​ർ ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ളി​ൽ നാ​ളെ മി​ല​നെ അ​നു​മോ​ദ​ക്കാ​നാ​യി ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment