മൊ​ബൈ​ൽ റീ​ചാ​ർ​ജിം​ഗ് വ​ല്യ പ്ര​ശ്ന​മാ​ണ്! കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഓണ്‍ലൈനായി ഫോണ്‍ ചാര്‍ജ് ചെയ്യാം, പക്ഷേ മധ്യവയസ്‌കരും വയോജനങ്ങളുമോ..?

മു​വാ​റ്റു​പു​ഴ: ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ക​ട​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍​ജി​നാ​യി എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ജ​നം. ആ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ഇ​ന​ത്തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍​ജ് ക​ട​ക​ള്‍ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തോ​ടെ റീ​ചാ​ര്‍​ജിം​ഗ് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

കൗ​മാ​ര​ക്കാ​രെ​യും യു​വാ​ക്ക​ളെ​യും സം​ബ​ന്ധി​ച്ചു ക​ട​ക​ള്‍ തു​റ​ന്നി​ല്ലെ​ങ്കി​ലും ഓ​ണ്‍​ലൈ​നാ​യി ഫോ​ണ്‍ ചാ​ര്‍​ജ് ചെ​യ്യാം. മ​ധ്യ​വ​യ​സ്‌​ക​രും വ​യോ​ജ​ന​ങ്ങ​ളു​മാ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍​ജ് ആ​വ​ശ്യ​വ​സ്തു​വാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

അതേസമയം രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്രാ​യ​മാ​യ​വ​ര്‍ മാ​ത്രം താ​മ​സി​ക്കു​ന്ന പ​ല വീ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്. രോ​ഗി​ക​ളു​മാ​യി​ താമസിക്കുന്ന​വ​ര്‍​ക്ക് പെ​ട്ടെ​ന്ന് മ​റ്റൊ​രാ​ളു​ടെ സ​ഹാ​യം വേ​ണ്ടി​വ​ന്നാ​ല്‍ ഏ​ക ആ​ശ്ര​യം മൊ​ബൈ​ല്‍ ഫോ​ണാ​യി​രു​ന്നു. ഗ്രാ​മ​ങ്ങ​ളി​ല്‍ പ​ല​യി​ട​ത്തും ഒ​റ്റ​പ്പെ​ട്ട വീ​ടു​ക​ളു​ണ്ട്. അ​ത്യാ​വ​ശ്യ​ത്തി​ന് ആം​ബു​ല​ന്‍​സ് പോ​ലും വി​ളി​ക്കാ​ന്‍ ഇ​വ​ര്‍​ക്ക് പ​റ്റാ​ത്ത അ​വ​സ്ഥ​യുണ്ടായേ​ക്കാം.

നാ​ട്ടു​കാ​രു​ടെ പ്ര​ത്യേ​ക ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സി​ന്‍റെ അ​നു​മ​തി​യോ​ടെ ഇ​ന്ന​ലെ ക​ല്ലൂര്‍​ക്കാ​ട് ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍​ജിം​ഗ് സെ​ന്‍റ​റു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ലോ​ക്ക് ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ച് ആ​ളു​ക​ള്‍ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചും കൂ​ട്ടം കൂ​ടാ​തെ​യു​മാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​നം.

ഇ​തോ​ടെ ഈ ​പ്ര​ദേ​ശ​ത്തെ ആ​ളു​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി. അ​തേ സ​മ​യം ബി​എ​സ്എ​ന്‍​എ​ല്‍ 20 ദി​വ​സം കൂ​ടി കാ​ലാ​വ​ധി നീ​ട്ടി​യി​ട്ടു​ണ്ട്. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment