കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന് നേ​രെ ആ​സാ​മി​ലെ ജ​ന​ങ്ങ​ൾ ചു​വ​പ്പ് കാ​ർ​ഡ് കാ​ണി​ക്കു​മെ​ന്ന് ന​രേ​ന്ദ്ര മോ​ദി

 
 
 
കൊ​ക്ര​ജ​ർ: ആ​സാ​മി​ലെ ജ​ന​ങ്ങ​ൾ കോ​ണ്‍​ഗ്ര​സി​നും സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കും ചു​വ​പ്പ് കാ​ര്‍​ഡ് കാ​ണി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. കൊ​ക്ര​ജാറിൽ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി.

ഒ​ന്നാം​ഘ​ട്ട തി​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​നു​ള്ള ആ​ശി​ര്‍​വാ​ദം ആ​സാ​മി​ലെ ജ​ന​ങ്ങ​ള്‍ ന​ല്‍​കി​ക്ക​ഴി​ഞ്ഞു. എ​ന്‍​ഡി​എ​യു​ടെ മ​ഹ​ത്താ​യ വി​ജ​യ​ത്തി​ന്‍റെ മു​ദ്ര പ​ദി​പ്പി​ക്ക​ലാ​യി​രു​ന്നു ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. എ​ല്ലാ​വ​രു​ടെ​യും ക്ഷേ​മം, എ​ല്ലാ​വ​രു​ടെ​യും വി​ക​സ​നം എ​ന്ന മു​ദ്രാ​വാ​ക്യം മു​റു​കെ പി​ടി​ച്ച് ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​ണ് എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ ആ​സാ​മി​ൽ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ തേ​യി​ല തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി കോ​ണ്‍​ഗ്ര​സ് ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും മോ​ദി വി​മ​ർ​ശി​ച്ചു. തൊ​ഴി​ലാ​ളി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment