അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റി​​നേ​​പ്പോ​​ലും പി​​ന്നി​​ലാ​​ക്കി​​! ഫേസ്ബുക്കിൽ മോദി ബഹുദൂരം മു​​ന്നി​​ലാ​​ണ്; മോദിയെ പിന്തുടരുന്നത് 4.32 കോടി പേര്‍

ലോ​​ക നേ​​താ​​ക്ക​​ളി​​ൽ ന​​രേ​​ന്ദ്ര മോ​​ദി ബ​​ഹു​​ദൂ​​രം മു​​ന്നി​​ലാ​​ണ്. അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റി​​നേ​​പ്പോ​​ലും പി​​ന്നി​​ലാ​​ക്കി​​യാ​​ണ് ഫേ​​സ്ബു​​ക്കി​​ലെ ജ​​ന​​പ്രി​​യ​​ത​​യി​​ൽ ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി മു​​ന്നി​​ലെ​​ത്തി​​യ​​ത്. റി​​പ്പോ​​ർ​​ട്ട് അ​​നു​​സ​​രി​​ച്ച് 4.32 കോ​​ടി പേ​​ർ മോ​​ദി​​യെ പി​​ന്തു​​ട​​രു​​ന്നു​​ണ്ട്.

ട്വി​​റ്റ​​റി​​ൽ അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് ആ​​ണ് മു​​ന്നി​​ൽ. ട്രം​​പി​​ന് ട്വി​​റ്റ​​റി​​ൽ 2.31 കോ​​ടി ഫോ​​ളോ​​വേ​​ഴ്സ് ഉ​​ണ്ടെ​​ന്ന് ബ​​ഴ്സ​​ൺ കോ​​ൺ ആ​​ൻ​​ഡ് വൂ​​ൾ​​ഫ് പു​​റ​​ത്തു​​വി​​ട്ട വേ​​ൾ​​ഡ് ലീ​​ഡേ​​ഴ്സ് ഓ​​ൺ ഫേ​​സ്ബു​​ക്കി​​ൽ പ​​റ​​യു​​ന്നു. 2017 ജ​​നു​​വ​​രി 1 മു​​ത​​ൽ നേ​​താ​​ക്ക​​ന്മാ​​രു​​ടെ 650ൽ ​​പ​​രം ഫേ​​സ്ബു​​ക്ക് പേ​​ജു​​ക​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ണ് റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കി​​യ​​ത്. ഫേ​​സ്ബു​​ക്കി​​ന്‍റെ ക്രൗ​​ഡ് ടാ​​ങ്കി​​ൽ ടൂ​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​യി​​രു​​ന്നു പ​​ഠ​​നം.

Related posts