ഫ്രാ​ൻ​സി​ന്‍റെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം മോ​ദി​ക്ക്; ഈ ​ബ​ഹു​മ​തി ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി

പാ​രീ​സ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ഫ്രാ​ൻ​സി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ “ഗ്രാ​ൻ​ഡ് ക്രോ​സ് ഓ​ഫ് ദി ​ലീ​ജി​ൻ ഓ​ഫ് ഓ​ണ​ർ’ ന​ൽ​കി ആ​ദ​രി​ച്ചു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ണാ​ണ് ബ​ഹു​മ​തി സ​മ്മാ​നി​ച്ച​ത്.

ഫ്രാ​ൻ​സി​ലെ സൈ​നി​ക, സി​വി​ലി​യ​ൻ ബ​ഹു​മ​തി​ക​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന​താ​ണ് “ഗ്രാ​ൻ​ഡ് ക്രോ​സ് ഓ​ഫ് ദി ​ലീ​ജി​ൻ ഓ​ഫ് ഓ​ണ​ർ’. ഈ ​ബ​ഹു​മ​തി ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​യാ​ണ് ന​രേ​ന്ദ്ര​മോ​ദി.

ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ പേ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റി​ന് മോ​ദി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. “ഗ്രാ​ൻ​ഡ് ക്രോ​സ് ഓ​ഫ് ദി ​ലീ​ജി​ൻ ഓ​ഫ് ഓ​ണ​ർ’ ലോ​ക​മെ​മ്പാ​ടു​മു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്കും വ്യ​ക്തി​ത്വ​ങ്ങ​ൾ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment