ആ വാദത്തിന് യുക്തിയില്ല! ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യാതിഥി മോഹന്‍ലാല്‍തന്നെ; നിലപാടിലുറച്ച് സര്‍ക്കാര്‍; അനുകൂലിച്ച് ഇന്ദ്രന്‍സും വി.സി. അഭിലാഷും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ദാ​ന ച​ട​ങ്ങി​ൽ മോ​ഹ​ൻ​ലാ​ൽ​ത​ന്നെ മു​ഖ്യാ​തി​ഥി​യാ​കു​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ.​ബാ​ല​ൻ. അ​ദ്ദേ​ഹ​ത്തെ ബു​ധ​നാ​ഴ്ച ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ക്കു​മെ​ന്നും മോ​ഹ​ൻ​ലാ​ലി​നെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ൽ ആ​ർ​ക്കും എ​തി​ർ​പ്പി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മോ​ഹ​ൻ​ലാ​ൽ പ​ങ്കെ​ടു​ത്താ​ൽ ച​ട​ങ്ങി​ന്‍റെ ശോ​ഭ ന​ഷ്ട​പ്പെ​ടു​മെ​ന്ന വാ​ദ​ത്തി​ന് യു​ക്തി​യി​ല്ല. പു​ര​സ്ക്കാ​ര ദാ​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി വേ​ണ്ടെ​ന്ന ചി​ല​രു​ടെ വാ​ദ​ത്തോ​ടും യോ​ജി​പ്പി​ല്ല. നേ​ര​ത്തെ ത​മി​ഴ് ന​ട​ൻ സൂ​ര്യ മു​ഖ്യാ​തി​ഥി​യാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്- എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു.

ച​രി​ത്ര​മ​റി​യാ​തെ​യാ​ണ് ചി​ല​ർ വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​തെ​ന്നും പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ ഇ​ന്ദ്ര​ൻ​സും വി.​സി. അ​ഭി​ലാ​ഷും മോ​ഹ​ൻ​ലാ​ലി​നെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ച​ട​ങ്ങി​ൽ മോ​ഹ​ൻ​ലാ​ലി​നെ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 107 സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ ഒ​പ്പി​ട്ട ക​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ക​ത്തി​ൽ ആ​ദ്യ പേ​രു​കാ​ര​നാ​യി ഒ​പ്പി​ട്ട പ്ര​കാ​ശ് രാ​ജ് ഇ​ത്ത​ര​മൊ​രു ക​ത്തി​നെ​ക്കു​റി​ച്ചു ത​നി​ക്ക് അ​റി​യി​ല്ലെ​ന്ന വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് ക​ത്തി​നു​പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​നി​മാ സം​ഘ​ട​ന​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി​യി​രു​ന്നു.

Related posts