ആ ഹിന്ദിവാക്കുകൾ രക്ഷയായി..! വഴിതെറ്റി എത്തിയ മൂകബാലന് റി​​ൻ​​സി ജോ​​സ​​ഫി​​ന്‍റെ ക​​രു​​ണ​​യി​​ൽ ര​​ക്ഷി​​താ​​ക്ക​​ളെ ക​​ണ്ടെ​​ത്തി; റി​​ൻ​​സി ഹി​​ന്ദി​​യി​​ൽ സം​​സാ​​രി​​ച്ച​​പ്പോ​​ൾ മോ​​ണ്ടിയിലുള്ള ഭാവ വ്യത്യാസം തുണയായി

ചങ്ങ​​നാ​​ശേ​​രി: വ​​ഴി​​തെ​​റ്റി​​വ​​ന്ന ഡ​​ൽ​​ഹി സ്വ​​ദേ​​ശി​​യാ​​യ മോ​​ണ്ടി (12)യ്ക്ക് ​​അ​​ല​​ൻ ടി 21 ​​ട്ര​​സ്റ്റ് ഡ​​യ​​റ​​ക്ട​​ർ റി​​ൻ​​സി ജോ​​സ​​ഫി​​ന്‍റെ ക​​രു​​ണ​​യി​​ൽ മാ​​താ​​പി​​താ​​ക്ക​​ളെ ക​​ണ്ടെ​​ത്താ​​നാ​​യി. ഡ​​ൽ​​ഹി ഷു​​ക്കൂ​​ർ​​പൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​നി​​ത -പു​​ര​​ണ്‍​ചാ​​ന്ദ് ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ് മോ​​ണ്ടി. റി​​ൻ​​സി​​യു​​ടെ ദി​​വ​​സ​​ങ്ങ​​ൾ നീ​​ണ്ട പ​​രി​​ശ്ര​​മ​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ലാ​​ണ് മോ​​ണ്ടി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ളെ ക​​ണ്ടെ​​ത്താ​​നാ​​യ​​ത്. ഡ​​ൽ​​ഹി​​ൽ​​നി​​ന്നും നാ​​ട്ടി​​ലെ​​ത്തി​​യ അ​​നി​​ത-​​പു​​ര​​ണ്‍​ചാ​​ന്ദ് ദ​​ന്പ​​തി​​ക​​ൾ​​ക്ക് ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് മോ​​ണ്ടി​​യെ കൈ​​മാ​​റി​​യ​​ത്.

മൂ​​ക​​നും ബു​​ദ്ധി​​ന്യൂന​​ത​​യു​​മു​​ള്ള മോ​​ണ്ടി എ​​ന്ന ബാ​​ല​​ൻ അ​​ഞ്ചു മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പാ​​ണ് വ​​ഴി​​തെ​​റ്റി എ​​റ​​ണാ​​കു​​ള​​ത്തെ​​ത്തി​​യ​​ത്. ചൈ​​ൽ​​ഡ് ലൈ​​ൻ പ്ര​​വ​​ർ​​ത്ത​​ക​​ർ മോ​​ണ്ടി​​യെ എ​​റ​​ണാ​​കു​​ള​​ത്തു​​ള്ള സ​​ന്ന​​ദ്ധ​​സം​​ഘ​​ട​​നാ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു കൈ​​മാ​​റി. ഇ​​വ​​ർ ക​​ഴി​​ഞ്ഞ മേ​​യി​​ൽ മോ​​ണ്ടി​​യെ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് നീ​​ർ​​പാ​​റ​​യി​​ലു​​ള്ള അ​​സീ​​സി ഡ​​ഫ് ആ​​ൻ​​ഡ് ഡ​​ന്പ് സ്പെ​​ഷ​​ൽ സ്കൂ​​ളി​​നു കൈ​​മാ​​റി. ജൂ​​ണ്‍ ആ​​ദ്യ​​വാ​​രം മു​​ത​​ൽ മോ​​ണ്ടി അ​​സീ​​സി സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​യി.

ച​​ങ്ങ​​നാ​​ശേ​​രി ന​​ട​​യ്ക്ക​​പ്പാ​​ടം കേ​​ന്ദ്ര​​മാ​​ക്കി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ല​​ൻ ടി 21 ​​വെ​​ൽ​​ഫെ​​യ​​ർ ട്ര​​സ്റ്റ് ഡ​​യ​​റ​​ക്ട​​റും എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​ർ സ​​യ​​ൻ​​സി​​ലെ വി​​ദ്യാ​​ർ​​ഥി​​നി​​യു​​മാ​​യ റി​​ൻ​​സി ജോ​​സ​​ഫ് പ​​ഠ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​സീ​​സി സ്കൂ​​ളി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി.

അ​​പ്പോ​​ഴാ​​ണ് മൂ​​ക​​നും ബു​​ദ്ധി​​ന്യൂ​​ന​​ത​​യു​​മു​​ള്ള മോ​​ണ്ടി​​യെ ക​​ണ്ടെ​​ത്തി​​യ​​ത്. സം​​സാ​​ര​​ശേ​​ഷി​​യി​​ല്ലാ​​ത്ത​​തി​​നാ​​ൽ മോ​​ണ്ടി​​യോ​​ടു സം​​സാ​​രി​​ക്കാ​​നാ​​യി​​ല്ല. എ​​ന്നാ​​ൽ റി​​ൻ​​സി ഹി​​ന്ദി​​യി​​ൽ സം​​സാ​​രി​​ച്ച​​പ്പോ​​ൾ മോ​​ണ്ടി ചി​​ല കാ​​ര്യ​​ങ്ങ​​ൾ ഗ്ര​​ഹി​​ച്ചു. നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ മോ​​ണ്ടി​​യു​​ടെ കൈ​​യി​​ലെ പ​​ച്ച​​കു​​ത്ത് ക​​ണ്ടെ​​ത്താ​​നാ​​യി. ഇ​​ത് മോ​​ണ്ടി​​യു​​ടെ വി​​ലാ​​സ​​മാ​​ണെ​​ന്ന് മ​​ന​​സി​​ലാ​​ക്കി റി​​ൻ​​സി ഇ​​ന്‍റ​​നെ​​റ്റി​​ലൂ​​ടെ സ​​ന്ദേ​​ശം ന​​ൽ​​കി. തു​​ട​​ർ​​ന്നു ഡ​​ൽ​​ഹി​​യി​​ലു​​ള്ള പ​​രി​​ച​​യ​​ക്കാ​​രെ ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട് മോ​​ണ്ടി​​യു​​ടെ ര​​ക്ഷി​​താ​​ക്ക​​ളെ വി​​വ​​ര​​മ​​റി​​യി​​ച്ചു.

എ​​റ​​ണാ​​കു​​ള​ ത്തു​​ള്ള ചൈ​​ൽ​​ഡ് ലൈ​​നി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ മോ​​ണ്ടി​​യു​​ടെ ര​​ക്ഷി​​താ​​ക്ക​​ളെ ക​​ഴി​​ഞ്ഞ​​ദി​​വ​​സം നാ​​ട്ടി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ റി​​ൻ​​സി ജോ​​സ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മോ​​ണ്ടി​​യെ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കു കൈ​​മാ​​റി.

ഇ​​വ​​രു​​ടെ യാ​​ത്ര​​ച്ചെ​​ല​​വും ചൈ​​ൽ​​ഡ് ലൈ​​നാ​​ണ് വ​​ഹി​​ക്കു​​ന്ന​​ത്. മോ​​ണ്ടി​​യെ ക​​ണ്ടെ​​ത്താ​​നാ​​യ​​ത് അ​​നി​​തയ്​​ക്കും പു​​ര​​ണ്‍​ചാ​​ന്ദി​​നും ഏ​​റെ ആ​​ഹ്ലാ​​ദ​​മാ​​യി. ര​​ക്ഷി​​താ​​ക്ക​​ളെ ക​​ണ്ടെ​​ത്തി അ​​വ​​ർ​​ക്കൊ​​പ്പം മോ​​ണ്ടി​​യെ പ​​റ​​ഞ്ഞ​​യ​​ച്ച​​തി​​ലു​​ള്ള ചാ​​രി​​താ​​ർ​​ഥ്യ​​ത്തി​​ലാ​​ണ് റി​​ൻ​​സി ജോ​​സ​​ഫ്.

Related posts