ഒരല്പം സൂക്ഷിച്ചിരുന്നെങ്കിൽ..!   കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​നി  ലോ​റി ഇ​ടി​ച്ചു മ​രി​ച്ചു; പിതാവിനൊപ്പം പള്ളിയിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം; ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം

ഗാ​ന്ധി​ന​ഗ​ർ: പി​താ​വി​നൊ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന വി​ദ്യാ​ർ​ഥി​നി ലോ​റി ഇ​ടി​ച്ചു മ​രി​ച്ചു. കോ​ട്ട​യം ആ​ർ​പ്പു​ക്ക​ര വി​ല്ലൂ​ന്നി വെ​ള്ളാ​നി​ക്ക​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൾ മേ​ഘാ വ​ർ​ഗീ​സ് ആ​ണ് (14) മ​രി​ച്ച​ത്. പി​താ​വ് വ​ർ​ഗീ​സി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പീ​ന്നി​ട് തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 10.30നു ​കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി​യി​ലാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ർ​ഗീ​സ് ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ സ്വ​കാ​ര്യ ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രേ​യും ഉ​ട​ൻ ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മേ​ഘ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇ​രു​വ​രും ചേ​ർ​ത്ത​ല അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ പോ​യി മ​ട​ങ്ങി വ​രു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ല്ലൂ​ന്നി സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഗേ​ൾ​സ് സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് മേ​ഘ. മാ​താ​വ്: ജി​ൻ​സി വ​ർ​ഗീ​സ് പാ​റ​ന്പു​ഴ ക​റു​ക​മാ​ലി കു​ടും​ബാ​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: സ്നേ​ഹ, അ​ന​ഘ സം​സ്കാ​രം നാ​ളെ 3.30നു ​വി​ല്ലു​ന്നി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ലോ​റി ഡ്രൈ​വ​ർ പാ​ക്കി​ൽ സ്വ​ദേ​ശി പ്ര​സാ​ദി​നെ​തി​രെ കോ​ട്ട​യം ട്രാ​ഫി​ക് പോ​ലീ​സ് കേ​സെ​ടു​ത്തു. മേ​ഘ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു 3.30മു​ത​ൽ 4.30വ​രെ വി​ല്ലു​ന്നി സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.

Related posts