പ​ള്ളി​ക​ളി​ലും കോ​ണ്‍​വ​ന്‍റു​ക​ളി​ലും  കേന്ദ്രീകരിച്ച് മോഷണം; നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി  ഡാനിയേൽ പോലീസ് പിടിയിൽ; ചോദ്യം ചെയ്യലിൽ നിരവധി മൊബൈയിൽ മോഷണക്കേസിന് തുമ്പ്

വൈ​പ്പി​ൻ: പ​ള്ളി​ക​ളും കോ​ൺ​വ​ന്‍റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് മൊ​ബൈ​ൽ ഫോ​ണും ലാ​പ്ടോ​പ്പും മോ​ഷ്ടി​ക്കു​ന്ന നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി​യെ പോ​ലീ​സ് പി​ടി​കൂ​ടി. നാ​ഗ​ർ​കോ​വി​ൽ സു​നാ​മി കോ​ള​നി​യി​ൽ ഡാ​നി​യേ​ലിനെ (21)​ ആ​ണ് ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്​ത​ത്.

എ​ട​വ​ന​ക്കാ​ട് സെ​ന്‍റ് അം​ബ്രോ​സ് പ​ള്ളി​ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള കോ​ൺ​വ​ന്‍റി​നു സ​മീ​പം അ​സ​മ​യ​ത്ത് ക​ണ്ട പ്ര​തി​യെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മോ​ഷ​ണ​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. പ്ര​തി​യു​ടെ പ​ക്ക​ൽ​നി​ന്ന് ഒ​രു ലാ​പ്ടോ​പ്പും എ​ട​വ​ന​ക്കാ​ട്ടെ കോ​ൺ​വ​ന്‍റി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ഞാ​റ​ക്ക​ൽ സി​ഐ എം.​കെ. മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ മോ​ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളും ല​ഭി​ച്ചു. കൊ​ച്ചി ന​ഗ​ര​ത്തി​ൽ ന​ട​ന്ന പ​ല മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ​ണ​ങ്ങ​ൾ​ക്കും തു​ന്പാ​യ​താ​യി എ​സ്ഐ പി.​കെ. മോ​ഹി​ത് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts