ഹോട്ടലിലെ എ​ക്സോ​സ്റ്റ് ഫാ​ൻ ഇ​ള​ക്കി​മാറ്റി മോ​ഷ​ണം; മെലിഞ്ഞ കള്ളനെത്തോടി പോലീസ്; നാ​ൽ​പ​തി​നാ​യി​രം രൂ​പ ന​ഷ്ട​പ്പെട്ടെന്ന് ഉടമ


ചേ​ർ​ത്ത​ല: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ൽ മോ​ഷ​ണം. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ൽ​പ​തി​നാ​യി​രം രൂ​പ ന​ഷ്ട​പ്പെട്ടു.

കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് തി​രു​മ​ല​ഭാ​ഗം മാ​താ​പ​റ​മ്പ് മു​ഹ​മ്മ​ദ് കു​ട്ടി (65) യു​ടെ ആ​ര്യ​ഭ​വ​ൻ എ​ന്ന ഭ​ക്ഷ​ണ​ശാ​ല​യി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ക​ട തു​റ​ക്കാ​ൻ എ​ത്തി​യ മു​ഹ​മ്മ​ദ് കു​ട്ടി​യാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പൈ​സ ന​ഷ്ട​പ്പെ​ട്ട​ന്ന് അ​റി​ഞ്ഞ​തോ​ടെ ചേ​ർ​ത്ത​ല പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു.

ക​ട​യു​ടെ വാ​ട​ക​യും മ​റ്റു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​മു​ള്ള പൈ​സ​യാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ട​യു​ടെ പു​റ​കു വ​ശ​ത്തുകൂ​ടി മു​ക​ളി​ൽ ക​യ​റി എ​ക്സോ​സ്റ്റ് ഫാ​ൻ ഇ​ള​ക്കി​മാ​റ്റി​യാ​ണ് മോ​ഷ്ടാ​വ് ക​ട​യി​ൽ ക​യ​റി​യ​ത്.

18 വ​ർ​ഷ​മാ​യി ക​ട ന​ട​ത്തു​ന്ന മു​ഹ​മ്മ​ദുകു​ട്ടി ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നു ചി​കി​ത്സതേ​ടു​ന്ന ആ​ളു​മാ​ണ്. ചേ​ർ​ത്ത​ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment