താരജോഡികളായ അല്ലു അർജുനും പൂജ ഹെഗ്ഡെയും വീണ്ടും ഒരുമിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇത്തവണ ഒരുമിക്കുന്നത്. ദുവ്വാഡ ജഗന്നാഥ്, അല വൈകുണ്ഠ പുരമുലൂ എന്നീ ചിത്രങ്ങൾക്കുശേഷം താരങ്ങൾ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആറുവർഷത്തിനുശേഷമാണ് താരജോഡികൾ ഒരുമിക്കുന്നത്.
ലോകേഷ് കനകരാജിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. അറ്റ്ലി സംവിധാനം ചെയ്യുന്ന രാക്കയ്ക്കുശേഷം അല്ലു അർജുൻ , ലോകേഷ് കനകരാജ് ചിത്രത്തിൽ അഭിനയിക്കും. മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രത്തിന് AA 23 എന്നാണ് താത്കാലികമായി പേര് നല്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. പൊങ്കൽ- മകര സംക്രാന്തി ദിനത്തിൽ ആയിരുന്നു പ്രഖ്യാപനം. ചിത്രം ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. രാക്കയിലെ പോലെ വേറിട്ട ഗെറ്റപ്പിൽ ആണ് ലോകേഷ് ചിത്രത്തിൽ അല്ലു അർജുൻ എത്തുക. ഇതാദ്യമായാണ് അല്ലു അർജുനും ലോകേഷ് കനകരാജും ഒന്നിക്കുന്നത്.
