കുതന്ത്ര തന്ത്രമൊന്നുമേറ്റില്ലെടാ… അത് പുലിപ്പല്ല് തന്നെ; റാപ്പർ വേടന് തിരിച്ചടി, കുറ്റപത്രം ഉടൻ

കൊ​ച്ചി: പു​ലി​പ്പ​ല്ല് കേ​സി​ൽ ഗാ​ന​ര​ച​യി​താ​വും റാ​പ്പ​റു​മാ​യ വേ​ട​ന് (ഹി​ര​ൺ​ദാ​സ് മു​ര​ളി) തി​രി​ച്ച​ടി. വേ​ട​ന്‍റെ പ​ക്ക​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത് യ​ഥാ​ർ​ഥ പു​ലി​പ്പ​ല്ല് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലെ സു​വോ​ള​ജി ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഥി​രീ​ക​ര​ണം.

കേ​സി​ൽ വ​നം വ​കു​പ്പ് ഉ​ട​ൻ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പാ​ണ് വേ​ട​നെ​തി​രെ ചു​മ​ത്തു​ക.

വേ​ട​ന്‍റെ മാ​ല​യി​ലെ ലോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത് പു​ലി​പ്പ​ല്ല് ത​ന്നെ​യെ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​നാ​ണ് സു​വോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് വേ​ട​ന്‍റെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്ലാ​റ്റി​ൽ വ​നം​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ന്ന് വേ​ട​ന​ട​ക്കം ഒ​മ്പ​തു​പേ​രെ ആ​റു ഗ്രാം ​ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​തി​നി​ടെ​യാ​ണ് വേ​ട​ൻ ധ​രി​ച്ചി​രു​ന്ന പു​ലി​പ്പ​ല്ല് കെ​ട്ടി​യ മാ​ല പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പോ​ലീ​സ് ഇ​ക്കാ​ര്യം വ​നം​വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

2022ൽ ​ചെ​ന്നൈ​യി​ൽ ന​ട​ത്തി​യ ഷോ​യ്ക്കി​ടെ ര​ഞ്ജി​ത് എ​ന്ന ശ്രീ​ല​ങ്ക​ൻ വം​ശ​ജ​നാ​യ ആ​രാ​ധ​ക​നാ​ണ് ത​നി​ക്ക് പു​ലി​പ്പ​ല്ല് സ​മ്മാ​നി​ച്ച​തെ​ന്നാ​ണ് വേ​ട​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യ​ത്.

Related posts

Leave a Comment