അനിൽ അംബാനിയുടെ ടെലികോം ആസ്തികൾ മുകേഷ് വാങ്ങും

മും​​​ബൈ: ഒ​​​ടു​​​വി​​​ൽ അ​​​നു​​​ജ​​​ൻ ചേ​​​ട്ട​​​നു മു​​​ന്പി​​​ൽ ത​​​ല​​​കു​​​നി​​​ച്ചു. അ​​​നി​​​ൽ അം​​​ബാ​​​നി ത​​​ന്‍റെ റി​​​ല​​​യ​​​ൻ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് (ആ​​​ർ​​​കോം) ക​​​ന്പ​​​നി​​​യു​​​ടെ ആ​​​സ്തി​​​ക​​​ളെ​​​ല്ലാം മു​​​കേ​​​ഷ് അം​​​ബാ​​​നി​​​ക്കു വി​​​ൽ​​​ക്കും.സ്പെ​​​ക്‌​​​ട്രം, ട​​​വ​​​റു​​​ക​​​ൾ, ഓ​​​പ്റ്റി​​​ക്ക​​​ൽ ഫൈ​​​ബ​​​ർ നെ​​​റ്റ്‌​​​വ​​​ർ​​​ക്ക്, മീ​​​ഡി​​​യ ക​​​ൺ​​​വേ​​​ർ​​​ജ​​​ൻ​​​സ് നോ​​​ഡ് എ​​​ന്നി​​​വ​​​യെ​​​ല്ലാം വി​​​ല്പ​​​ന​​​യി​​​ൽ​​​പെ​​​ടു​​​ന്നു. വി​​​ല പി​​​ന്നീ​​​ടു പ്ര​​​ഖ്യാ​​​പി​​​ക്കും.

45,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ടം ക​​​യ​​​റി ദു​​​രി​​​ത​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് അ​​​നി​​​ൽ അം​​​ബാ​​​നി. ആ​​​ർ​​​കോം വി​​​റ്റ് 25,000 കോ​​​ടി കി​​​ട്ടു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. പി​​​ന്നെ മും​​​ബൈ​​​യി​​​ലെ ധീ​​​രു​​​ഭാ​​​യ് അം​​​ബാ​​​നി നോ​​​ള​​​ജ് സി​​​റ്റി​​​യു​​​ടെ ഭൂ​​​മി വി​​​റ്റ് പ​​​തി​​​നാ​​​യി​​​രം കോ​​​ടി സ​​​മാ​​​ഹ​​​രി​​​ക്കും. ഒ​​​ടു​​​വി​​​ൽ 6,000 കോ​​​ടി​​​യാ​​​യി ക​​​ടം കു​​​റ​​​യ്ക്കാ​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.എ​​​ന്നാ​​​ൽ, മു​​​കേ​​​ഷ് ആ​​​ർ​​​കോ​​​മി​​​ന് ഇ​​​ടു​​​ന്ന വി​​​ല അ​​​നു​​​സ​​​രി​​​ച്ചി​​​രി​​​ക്കും അ​​​നി​​​ലി​​​ന്‍റെ ഭാ​​​വി. വി​​​ല തീ​​​രെ​​​ക്കു​​​റ​​​വാ​​​യാ​​​ൽ ബാ​​​ങ്കു​​​ക​​​ൾ അ​​​നി​​​ൽ അം​​​ബാ​​​നി​​​യെ കി​​​ട്ടാ​​​ക്ക​​​ട​​​ക്കാ​​​ര​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചെ​​​ന്നു വ​​​രും.

മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യു​​​ടെ ഇ​​​ഷ്‌​​​ട​​​ബി​​​സി​​​ന​​​സാ​​​യി​​​രു​​​ന്നു ടെ​​​ലി​​​കോം. 2006ൽ ​​​സ​​​ഹോ​​​ദ​​​ര​​​ന്മാ​​​ർ പി​​​രി​​​ഞ്ഞ​​​പ്പോ​​​ൾ അ​​​നി​​​ൽ ബ​​​ല​​​മാ​​​യി പി​​​ടി​​​ച്ചു വാ​​​ങ്ങി​​​യ​​​താ​​​ണ​​​ത്. ഒ​​​രു ദ​​​ശ​​​ക​​​ത്തി​​​ന​​​കം ജ്യേ​​​ഷ്ഠ​​​ൻ റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ​​​യു​​​മാ​​​യി വീ​​​ണ്ടും ടെ​​​ലി​​​കോ​​​മി​​​ൽ വ​​​ന്നു. ഇ​​​തോ​​​ടെ ആ​​​ർ​​​കോം അ​​​ട​​​ക്ക​​​മു​​​ള്ള ഇ​​​ട​​​ത്ത​​​രം ക​​​ന്പ​​​നി​​​ക​​​ൾ ത​​​ക​​​ർ​​​ച്ച​​​യി​​​ലാ​​​യി.

ക​​​ടം പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ടെ​​​ലി​​​കോം ബി​​​സി​​​ന​​​സ് വി​​​റ്റൊ​​​ഴി​​​ഞ്ഞു ക​​​ട​​​ക്കെ​​​ണി​​​യി​​​ൽ​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ അ​​​നി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. മാ​​​ർ​​​ച്ചോ​​​ടെ ഇ​​​ട​​​പാ​​​ട് പൂ​​​ർ​​​ത്തി​​​യാ​​​ക്കി ക​​​ട​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ഭാ​​​ഗം വീ​​​ട്ടാ​​​മെ​​​ന്ന് അ​​​നി​​​ൽ ക​​​രു​​​തു​​​ന്നു.

ആ​​​ർ​​​കോ​​​മി​​​ന്‍റെ ആ​​​സ്തി​​​ക​​​ൾ പോ​​​യാ​​​ൽ പി​​​ന്നെ അ​​​നി​​​ലി​​​ന് റി​​​ല​​​യ​​​ൻ​​​സ് കാ​​​പ്പി​​​റ്റ​​​ൽ, ച​​​ല​​​ച്ചി​​​ത്ര മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള റി​​​ല​​​യ​​​ൻ​​​സ് മീ​​​ഡി​​​യാ വ​​​ർ​​​ക്സ്, ഇ​​​പ്പോ​​​ൾ ദു​​​ർ​​​ബ​​​ല നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള റി​​​ല​​​യ​​​ൻ​​​സ് പ​​​വ​​​ർ, ക്ഷീ​​​ണാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഫ്രാ​​​സ്‌​​​ട്ര​​​ക്ച​​​ർ എ​​​ന്നി​​​വ​​​യാ​​​ണു ശേ​​​ഷി​​​ക്കു​​​ക. 2007ൽ 4,500 ​​​കോ​​​ടി ഡോ​​​ള​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു അ​​​നി​​​ലി​​​ന്‍റെ സ​​​ന്പ​​​ത്ത്. ഇ​​​പ്പോ​​​ൾ അ​​​തു ഫോ​​​ർ​​​ബ്സ് ക​​​ണ​​​ക്കു പ്ര​​​കാ​​​രം 315 കോ​​​ടി ഡോ​​​ള​​​ർ. മു​​​കേ​​​ഷാ​​​ക​​​ട്ടെ ഇ​​​പ്പോ​​​ഴും 3,800 കോ​​​ടി ഡോ​​​ള​​​റി​​​നു​​​ട​​​മ.

ആ​​​ർ​​​കോ​​​മി​​​ൽ ശേ​​​ഷി​​​ക്കു​​​ന്ന​​​തു സ​​​മു​​​ദ്രാ​​​ന്ത​​​ര കേ​​​ബി​​​ൾ ബി​​​സി​​​ന​​​സ് മാ​​​ത്ര​​​മാ​​​ണ്. 2008ൽ 30 ​​​സെ​​​ക്ക​​​ൻ​​​ഡ് കൊ​​​ണ്ട് ഒ​​​രു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ റി​​​ല​​​യ​​​ൻ​​​സ് പ​​​വ​​​റി​​​ന് ഇ​​​ന്ന് മൂ​​​ല്യം 12,000 കോ​​​ടി രൂ​​​പ.

ആ​​​ർ​​​കോ​​​മി​​​നെ വാ​​​ങ്ങു​​​ന്പോ​​​ൾ റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ​​​യ്ക്ക് സ്പെ​​​ക്‌​​​ട്ര​​​ത്തി​​​നു പു​​​റ​​​മേ വി​​​പു​​​ല​​​മാ​​​യ ഒ​​​പ്റ്റി​​​ക്ക​​​ൽ ഫൈ​​​ബ​​​ർ കേ​​​ബി​​​ൾ നെ​​​റ്റ്‌​​​വ​​​ർ​​​ക്കും ട​​​വ​​​റു​​​ക​​​ളും കി​​​ട്ടും. ഇ​​​ത് ജി​​​യോ​​​യ്ക്കു നി​​​ല​​​വി​​​ലു​​​ള്ള കു​​​റേ സ​​​ർ​​​വീ​​​സ് പോ​​​രാ​​​യ്മ​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​കും.

പ​​രേ​​ത​​നാ​​യ പി​​താ​​വ് ധീ​​രു​​ഭാ​​യ് അം​​ബാ​​നി​​യു​​ടെ ജ​​ന്മ​​ദി​​ന​​ത്തി​​ലാ​​ണ് സ​​ഹോ​​ദ​​ര​​ന്മാ​​ർ വീ​​ണ്ടും ടെ​​ലി​​കോം ബി​​സി​​ന​​സ് സം​​യോ​​ജി​​പ്പി​​ക്കു​​ന്ന തീ​​രു​​മാ​​നം പ്ര​​ഖ്യാ​​പി​​ച്ച​​ത്.

Related posts