മുംബൈയിലെത്തിയ യുഎസ് വനിതയുടെ പക്കല്‍നിന്ന് അമിതമായ ചാര്‍ജ് ഈടാക്കിയ ടാക്‌സി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ദേശ് രാജ് യാദവ് ആണ് പിടിയിലായത്. 400 മീറ്റര്‍ ഓട്ടത്തിന് 18,000 രൂപയാണ് ഡ്രൈലര്‍ ആവശ്യപ്പെട്ടതെന്ന് പോലീസ് പറയുന്നു.
അര്‍ജന്‍റീനാ അരിയാനോ എന്ന വനിത തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്.
മുംബൈ വിമാനത്താവളത്തില്‍ നിന്നും അധികം അകലെയല്ലാത്ത പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകാനാണ് വനിത ടാക്‌സി വിളിച്ചത്. എന്നാല്‍, ഡ്രൈവര്‍ ഇവരെ വളഞ്ഞ വഴിയിലൂടെ 20 മിനിറ്റുകള്‍ നീണ്ട യാത്രയ്ക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന്, ലക്ഷ്യസ്ഥാനത്ത് ഇറക്കിവിടുകയും ഭീമമായ തുക ആവശ്യപ്പെടുകയും ചെയ്തു. തട്ടിപ്പ് തിരിച്ചറിഞ്ഞ അമേരിക്കന്‍ വനിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതോടെയാണ് ഡ്രൈവര്‍ കുടുങ്ങിയത്.
വീഡിയോയില്‍ പറയുന്ന നമ്പര്‍ അന്വേഷിച്ചെത്തിയ പോലീസ് ഇയാളെ സഹര്‍ ഗ്രാമത്തില്‍നിന്നും പൊക്കി. സംഭവത്തില്‍ തൗഫീഖ് ഷെയ്ഖ് എന്ന മറ്റൊരാള്‍ കൂടി പങ്കാളിയാണെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
മുംബൈയിലെ ടാക്‌സി ചാര്‍ജ് ഞെട്ടിച്ചുവെന്ന് അമേരിക്കന്‍ വനിത
