മു​ണ്ടം​വേ​ലി ഫ്ളാ​റ്റ്: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ഉ​ട​ൻ തു​ട​ങ്ങും

കൊ​ച്ചി: മു​ണ്ടം​വേ​ലി ഫ്ളാ​റ്റ് നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം പ്രാ​ഥ​മി​ക യോ​ഗം ചേ​ർ​ന്നു.

വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തി​ങ്ക​ളാ​ഴ്ച സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കൊ​പ്പം എ​ത്തി ഫ്ളാ​റ്റ് സ​ന്ദ​ർ​ശി​ക്കും. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക. ക​രാ​റു​കാ​രാ​യ ടി‍​ഡി​എ​ൽ​സി​യി​ൽ​നി​ന്നും ജി​സി​ഡി​എ​യി​ൽ​നി​ന്നും വി​ജി​ല​ൻ​സ് രേ​ഖ​ക​ൾ തേ​ടും.

മു​ണ്ടം​വേ​ലി ഫ്ളാ​റ്റ് നി​ർ​മാ​ണ അ​പാ​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നേ​ര​ത്തേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കൊ​ച്ചി വി​ജി​ല​ൻ​സ് യൂ​ണി​റ്റി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. അ​തി​നി​ടെ, പ​ട്ട​യം ന​ൽ​കി​യു​ള്ള പു​ന​ര​വ​ധി​വാ​സം ആ​വ​ശ്യ​പ്പെ​ട്ട് മു​ണ്ടം​വേ​ലി ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​യെ കാ​ണും.

Related posts

Leave a Comment