മുരിക്കാശേരി പോലീസ് സ്റ്റേഷനിൽനിന്ന് ആറു പോലീസുകാരെ സ്ഥലംമാറ്റിയ ന​ട​പ​ടി​യി​ൽ പോലീസിനുള്ളിൽ അമർഷം; പ്രതികാര നടപടിയെന്ന് ഒരു വിഭാഗം

തൊ​ടു​പു​ഴ: മു​രി​ക്കാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ആ​റു പോ​ലീ​സു​കാ​രെ മൂ​ന്നാ​റി​ലെ രാ​ജ​മ​ല​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ ന​ട​പ​ടി​യി​ൽ പോ​ലീ​സി​നു​ള്ളി​ൽ അ​മ​ർ​ഷം. അ​ടു​ത്തി​ടെ ന​ട​ന്ന പോ​ലീ​സി​ലെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​രി​ക്കാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന്് മ​ത്സ​രി​ച്ച ഭ​ര​ണ​പ​ക്ഷ അ​നു​കൂ​ല സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട​യാ​ൾ തോ​റ്റി​രു​ന്നു. ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട പോ​ലീ​സു​കാ​രാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​വ​രെ ആദ്യം സ്ഥ​ലംമാ​റ്റി​യ​ത്. സ്റ്റേഷൻ നിലവിൽ വന്നിട്ടില്ലാത്ത ഉ​ടു​ന്പ​ഞ്ചോ​ലയിലേക്കും പി​ന്നീ​ട് മൂ​ന്നാ​റി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.

മൂ​ന്നാ​റി​ലെ രാ​ജ​മ​ല​യി​ൽ ‘നീ​ല​ക്കു​റി​ഞ്ഞി ഡ്യൂ​ട്ടി’ എ​ന്ന പേ​രി​ലാ​ണ് ഇ​വ​രെ സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ന്ന​ത്.
മുരിക്കാശേരിയിൽനിന്ന് ആദ്യം സ്ഥലം മാറ്റപ്പെട്ട ഉ​ടു​ന്പ​ഞ്ചോ​ല​യി​ൽ നി​ല​വി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ല്ല. പോ​ലീ​സ് സ്റ്റേ​ഷ​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​തേ​യു​ള്ളൂ. ഉ​ടു​ന്പ​ഞ്ചോ​ല​യ്ക്ക് സ്ഥ​ലം​മാ​റ്റി​യ ന​ട​പ​ടി​യെ പോ​ലീ​സു​കാ​ർ എ​തി​ർ​ക്കുകയും ഇ​വ​ർ ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കു​ക​യും ചെയ്തു. സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ട്രൈ​ബ്യൂ​ണ​ൽ സ്റ്റേ ​ചെ​യ്തു.

ഇ​തോ​ടെ ഭ​ര​ണ​പ​ക്ഷ അ​നു​കൂ​ല സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട​വ​രു​ടെ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി ഇടുക്കി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഇ​വ​രെ മൂ​ന്നാ​റി​ലേ​ക്ക് സ്ഥ​ലംമാ​റ്റു​ക​യാ​യി​രു​ന്നു. പോ ലീസുകാർ ട്രൈബ്യൂണലിനെ സമീപി ച്ചതിലും തെരഞ്ഞെടുപ്പ് തോൽവിയിലുമു ള്ള പ്രതികാരമെന്നോണമാണ് മൂന്നാറിലേ ക്ക് സ്ഥലംമാറ്റിയതെന്ന് പോലീസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാൽ മുരി ക്കാശേരി സ്റ്റേഷനിലെ ഭരണപക്ഷ അനു കൂല സംഘടനാ പ്രതിനിധി തോറ്റതിനു പിന്നിൽ സ്ഥലംമാറ്റപ്പെട്ട പോലീസുകാർക്ക് യാതൊരു പങ്ക് ഇല്ലെന്നും ചൂണ്ടിക്കാട്ടുന്നു ണ്ട്. സാലറി ചലഞ്ചിനോടും ആറു പോലീസു കാരിൽ ചിലർ അനുകൂലമായി പ്രതികരിച്ചി രുന്നില്ല. ഇതും ഇവരെ സ്ഥലം മാറ്റുന്നതിനു ള്ള കാരണമാണ്.

രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ നീ​ളു​ന്ന​താ​ണ് നി​ല​വി​ൽ സ്ഥലംമാറ്റപ്പെട്ട പോ​ലീ​സു​കാ​രു​ടെ ഡ്യൂ​ട്ടി സ​മ​യം. ഇ​ങ്ങ​നെ​യൊ​രു ഡ്യൂ​ട്ടി സ​മ​യം പോ​ലീ​സി​ൽ ഇ​ല്ല. രാ​ത്രി ഉ​റ​ങ്ങു​ന്പോ​ഴ​ല്ലാ​തെ ഇ​വ​ർ​ക്ക് വി​ശ്ര​മ​മി​ല്ല. വീ​ക്ക്‌‌ലി ഓ​ഫ് ഉൾപ്പെടെയുള്ള അ​വ​ധി​ക​ളെ​ല്ലാം ഇ​വ​ർ​ക്ക് നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഇ​വ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​വ​രി​ൽ പ​ല​രും വീ​ട്ടി​ൽ​പോ​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. തി​ക​ച്ചു മ​നു​ഷ്യാ​വ​കാ​ശ​ധ്വം​സ​ന​മാ​ണ് ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഒരു വിഭാഗം ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന​ത്. ഇവർക്കാ യി പ്രതിപക്ഷ സംഘടനാ നേതൃത്വം ഇട പെട്ടുവെങ്കിലും ജില്ലാ പോലീസ് ചീഫ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

മാ​ത്ര​വു​മ​ല്ല, ഇ​വ​രെ നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​കം സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സു​കാ​രെ​യും നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​റു പോ​ലീ​സു​കാ​രി​ൽ ര​ണ്ടു​പേ​ർ വ​നി​ത​ക​ളാ​ണ്. വ​നി​ത​ക​ളി​ലൊ​രാ​ൾ കു​ഞ്ഞി​നു മു​ല​യൂ​ട്ടു​ന്ന അ​മ്മ​യു​മാ​ണ്.
വി​ഷ​യ​ത്തി​ൽ പോ​ലീ​സി​ലെ ഉ​ന്ന​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts