എം.​വി. ഗോ​വി​ന്ദ​ന് വ​ക്കീ​ൽ നോട്ടീസ് അ​യയ്​ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്: ഇന്നു ക്ലിഫ് ഹൗസിലേക്ക് നൈ​റ്റ് മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ചി​കി​ത്സ സം​ബ​ന്ധി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രേ വ​ക്കീ​ൽ നോ​ട്ടീ​സ​് അയയ്ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മെ​ന്ന എം.​വി.​ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ​യാ​ണ് നി​യ​മ​ന​ട​പ​ടി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം അ​ഭി​ഭാ​ഷ​ക​നാ​യ മൃ​ദു​ൽ ജോ​ണ്‍ മാ​ത്യു മു​ഖേ​ന വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​യ്ക്കു​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ർ​ക്കി അ​റി​യി​ച്ചു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മെ​ഡി​ക്ക​ൽ രേ​ഖ അ​ട്ടി​മ​റി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നൈ​റ്റ് മാ​ർ​ച്ച് ഇ​ന്നു ന​ട​ക്കും. രാ​ത്രി 8 മ​ണി​ക്ക് ക്ലി​ഫ് ഹൗ​സി​ലേ​ക്ക് സ​മ​ര​ജ്വാ​ല എ​ന്ന പേ​രി​ൽ നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തും. ജി​ല്ലാ​ത​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും. ഇ​ന്ന് കോ​ട്ട​യം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മെ​ഡി​ക്ക​ൽ രേ​ഖ അ​ട്ടി​മ​റി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം.

Related posts

Leave a Comment