ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വി​ചാ​ര​ണ വൈ​കി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് എ​ന്തി​നെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കൊ​ച്ചി​യി​ൽ യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ വൈ​കി​പ്പി​ക്കാ​ൻ പ്ര​തി​ഭാ​ഗം ശ്ര​മി​ക്കു​ന്ന​ത് എ​ന്തി​നെ​ന്ന് ഹൈ​ക്കോ​ട​തി. കേ​സി​ലെ വി​ചാ​ര​ണ ആ​റു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ര​ണ്ടാം പ്ര​തി മാ​ര്‍​ട്ടി​ന്‍ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​യി​രു​ന്നു കോ​ട​തി ഇ​ക്കാ​ര്യം ചോ​ദി​ച്ച​ത്. ഹ​ർ​ജി കോ​ട​തി ത​ള്ളി.

കേ​സി​ൽ വ​നി​താ ജ​ഡ്ജി വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്ന ഇ​ര​യാ​യ ന​ടി​യു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി നേ​ര​ത്തെ അം​ഗീ​ക​രി​ച്ചി​രു​ന്നു. സി​ബി​ഐ കോ​ട​തി ജ​ഡ്ജി ഹ​ണി വ​ർ​ഗീ​സാ​ണ് കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ക. കേ​സി​ലെ വി​ചാ​ര​ണ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Related posts