തി​ര​ക്കു​ള്ള ബ​സി​ലേ സാ​ബു ആ​ന്‍റ​ണി ക​യ​റു​ക​യു​ള്ളു; സ​ത്രീ​ക​ളു​ടെ ശ​രീ​ര​ത്തി​ൽ പി​ടി​ക്ക​ലും ന​ഗ്ന​ത​കാ​ട്ട​ലും സ്ഥി​രം പ​രി​പാ​ടി; സ​മാ​ന​കേ​സി​ൽ കോ​ട​തി​യി​ൽ പോ​യി​വ​രു​മ്പോ​ഴാ​യി​രു​ന്ന അ​തി​ക്ര​മം

മാ​ന്നാ​ർ: ബ​സി​ൽ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ​തി​ന് വി​ചാ​ര​ണ നേ​രി​ടു​ന്ന​തി​നി​ട​യി​ൽ ഇ​തേ കേ​സി​ന് ഓ​ട്ടോ ഡ്രൈ​വ​ർ വീ​ണ്ടും പി​ടി​യി​ലാ​യി. മാ​ന്നാ​ർ പ​രു​മ​ല ക​ട​വി​ലെ സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ ഓ​ടി​ക്കു​ന്ന മാ​ന്നാ​ർ ത​ച്ചേ​രി​ൽ സാ​ബു ആ​ന്‍റ​ണി (58)യാ​ണ് ഇ​ന്ന​ലെ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പെ​രു​ന്പാ​വൂ​രി​ൽ ഇ​തി​ന് മു​ൻ​പു​ള്ള ഒ​രു ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ കോ​ട​തി​യി​ൽ പോ​യി​ട്ട് തി​രി​കെ ബ​സി​ൽ വ​രു​മ്പോ​ഴാ​ണ് വീ​ണ്ടും അ​തി​ക്ര​മം കാ​ട്ടി​യ​ത്. സീ​റ്റി​ൽ ഇ​രു​ന്ന യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ പി​ടി​ക്കു​ക​യും തു​ട​ർ​ന്ന് ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

യു​വ​തി ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്ട​ക്ട​റും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച് പെ​രു​മ്പാ​വൂ​ർ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കേ​സെ​ടു​ത്ത് ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ല്ല​ത്തും ഇ​യാ​ളു​ടെ പേ​രി​ൽ സ​മാ​ന​മാ​യ കേ​സു​ണ്ട്.

തി​ര​ക്കു​ള്ള ബ​സു​ക​ളി​ൽ ക​യ​റി ഇ​ത്ത​ര​ത്തി​ൽ അ​തി​ക്ര​മം കാ​ട്ടു​ന്ന​ത് ഇ​യാ​ളു​ടെ പ​തി​വാ​ണ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ല​പ്പോ​ഴും പി​ടി​കൂ​ടാ​റു​ണ്ടെ​ങ്കി​ലും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​ണ് പ​തി​വ്. ഇ​ത് ഉ​ൾ​പ്പെ​ടെ മൂ​ന്നു കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Related posts

Leave a Comment