ചേർത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഇന്റർ സ്കൂൾ ടാലന്റ് ഫെസ്റ്റ് – നെക്സ്പ്ലോറ 26 നടന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ നാൽപതിലേറെ ഹയർ സെക്കന്‍ഡറി സ്കൂളുകളിൽ നിന്നായി 512 വിദ്യാർഥികൾ പങ്കെടുത്തു. വിദ്യാർഥികളുടെ സർഗാത്മകതയും കഴിവും പ്രകടിപ്പിക്കുന്നതിനായി ഫുട്ബോൾ, ക്രിക്കറ്റ്, സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്, ബഡ്ഡിംഗ് ഷെഫ്, ഫ്ലോറൽ അറേഞ്ച്മെന്റ്, ഹോസ്പിറ്റാലിറ്റി ക്വിസ്, ലിറ്റററി ഗ്രാഫിറ്റി, ക്യാരക്ടർ ഡ്രസ്-അപ്പ്, ജാം, ട്രെഷർ ഹണ്ട് തുടങ്ങി 20 ഓളം വ്യത്യസ്ത മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. തത്സമയ റീൽ മേക്കിംഗ് മത്സരവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഒരു ലക്ഷം രൂപ സമ്മാനമായി നൽകി. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂൾ ഓവറോൾ ട്രോഫി സ്വന്തമാക്കി. മുട്ടം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേരള…
Read More