ന​ന്തിയെ അ​റി​യാം, ആ​സ്വ​ദി​ക്കാം; ന​ന്തി ഹ​ബ്ബ സെ​പ്റ്റം​ബ​റി​ൽ

2017july8nandi

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ന​ന്തി ഹി​ൽ​സി​ന്‍റെ ച​രി​ത്ര​വും സം​സ്കാ​ര​വും വി​ളി​ച്ചോ​തു​ന്ന ന​ന്തി ഹ​ബ്ബ സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ടൂ​റി​സം മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യു​ണൈ​റ്റ​ഡ് വേ ​ഓ​ഫ് ബം​ഗ​ളൂ​രു, ഡി​സ്ക​വ​റി വി​ല്ലേ​ജ്, ന​ന്തി വോ​ക്സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ ഒ​രു കോ​ടി രൂ​പ വ​കു​പ്പ് മു​ട​ക്കും.

ന​ന്തി മ​ല​നി​ര​ക​ളു​ടെ​യും താ​ഴ്‌വര​യു​ടെ​യും ആ​വാ​സവ്യ​വ​സ്ഥ​യ്ക്ക് കോ​ട്ടം ത​ട്ടാ​ത്ത രീ​തി​യി​ൽ അ​വി​ടു​ത്തെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ വി​പു​ല​മാ​ക്കു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ർ​വ​താ​രോ​ഹ​ണം, മാ​ര​ത്ത​ണ്‍, സൈ​ക്ല​ത്തോ​ണ്‍ തു​ട​ങ്ങി​യ കാ​യി​ക​വി​നോ​ദ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും കേ​ബി​ൾ കാ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. അ​തേ​സ​മ​യം, ന​ന്തി ഹി​ൽ​സി​ൽ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് വ​രു​മെ​ന്ന വാ​ർ​ത്ത​ക​ൾ അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞു. കേ​ബി​ൾ കാ​റി​നെ​തി​രേ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​ർ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ശ​രി​ക്ക് അ​റി​യാ​ത്ത​വ​രാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts