യോഗാ അധ്യാപകനായി രാജ്യതലവന്‍! പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗയിലെ സുപ്രധാന ആസനങ്ങളിലൊന്നായ ത്രികോണാസനം ചെയ്യുന്നതിന്റെ ആനിമേഷന്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗാ പ്രേമം രാജ്യം മുഴുവന്‍ പ്രശസ്തമാണ്. രാജ്യം പട്ടിണിയിലും വിലക്കയറ്റത്തിലും വലയുമ്പോള്‍ യോഗ ചെയ്യാനാണ് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷം നിരന്തരം ആരോപണം ഉയര്‍ത്തുകയും ചെയ്യുന്നതാണ്. ഇപ്പോഴിതാ യോഗയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ യോഗാ അധ്യാപകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരിക്കുന്നു. മോദി യോഗയിലെ പ്രധാനപ്പെട്ട ഒരു ആസനമായ ത്രികോണാസനം പറഞ്ഞും ചെയ്തു കാണിച്ചും പഠിപ്പിക്കുന്ന ത്രിഡി വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

മന്‍ കി ബാത്തില്‍ ശാരീരിക ക്ഷമതയുള്ള ഇന്ത്യയ്ക്കായി മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ ഈ വിഡിയോ പ്രധാനമന്ത്രിയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ റിലീസ് ചെയ്യുകയും ചെയ്തു. നീല ടീഷര്‍ട്ട് ധരിച്ചുകൊണ്ട് യോഗയിലെ ത്രികോണാസനം പഠിപ്പിക്കുന്ന മോദിയുടെ വീഡിയോയാണ് തരംഗമാവുന്നത്. നിമിഷ നേരം കൊണ്ടു തന്നെ വൈറലായ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതില്‍ ഒട്ടുമിക്കതും പരിഹാസ കമന്റുകളാണെന്നതും ശ്രദ്ധേയം.

Related posts