തന്റെ നായികയാകാനുള്ള ക്ഷണം നസ്രിയ നിരസിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ സൂര്യ. മൂന്നു തവണ ആ ക്ഷണം നസ്രിയ നിരസിച്ചിട്ടുണ്ടെന്നാണ് സൂര്യ പറയുന്നത്. പുതിയ ചിത്രമായ ‘സീനിന്റെ’ പ്രമോഷനിടെയാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
നസ്രിയയ്ക്കൊപ്പം സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. മൂന്ന് തവണ നസ്രിയയെ സിനിമയ്ക്കായി സമീപിച്ചിരുന്നുവെന്നും മൂന്ന് തവണയും നസ്രിയ അത് നിരസിച്ചുവെന്നും സൂര്യ പറഞ്ഞു. നാലാം തവണ ‘സീനിലേക്ക്’ നസ്രിയ ക്ഷണം സ്വീകരിക്കുകയായിരുന്നുവെന്നും സൂര്യ പറയുന്നു. നസ്രിയ സദസ്സിലിരിക്കെയായിരുന്നു സൂര്യയുടെ വാക്കുകൾ.
എനിക്ക് എപ്പോഴും നസ്രിയയ്ക്കൊപ്പം ജോലി ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. മൂന്നുതവണ ഞങ്ങൾ ചോദിച്ചു. മൂന്നുതവണയും അവർ അത് നിരസിച്ചു. നാലാം തവണയും നസ്രിയയെ സിനിമയിലേക്ക് ക്ഷണിച്ചു. ഇത്തവണ നസ്രിയ സിനിമയ്ക്കായുള്ള ക്ഷണം നിരസിച്ചില്ല.
നിരവധി സംവിധായകരോടും നടന്മാരോടും നസ്രിയ നോ പറഞ്ഞിട്ടുണ്ടാകും. ഒടുവിൽ എന്റെ സിനിമയ്ക്ക് യെസ് പറഞ്ഞതിന് നന്ദി. നസ്രിയയിലെ അഭിനേതാവിനെ എനിക്ക് ഏറെ ഇഷ്ടമാണ്. നസ്രിയയുടെ ആത്മവിശ്വാസത്തേയും കൃത്യതയേയും എനിക്ക് ഇഷ്ടമാണ്. സീനുകൾക്ക് മുൻപ് നസ്രിയ അത് പഠിക്കുന്നതും ആ അർപ്പണബോധത്തെയും എനിക്ക് ഇഷ്ടമാണ്.
നസ്രിയ ഒരു നാച്ച്വറൽ സ്റ്റാറാണ്. ‘സീനി’ലെ മായ എന്ന കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട് അവർ. സിനിമ കണ്ടാൽ അത് നിങ്ങൾക്ക് മനസ്സിലാകും. ഒപ്പം സിനിമയിലെ സംഘട്ടന രംഗങ്ങൾക്കായി നസ്രിയ എടുത്ത അധ്വാനം അത് എടുത്തുപറയേണ്ടത്. സിനിമയിലെത്തി ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും നസ്രിയയിൽ ആ എനർജിയുണ്ട്’, സൂര്യ പറയുന്നു.
