പ്രദേശവാസികൾക്ക് ഭീഷണി ഉയർത്തി വ്യാപക മണ്ണ് ഖനനം ; മൂലവട്ടം നാട്ടകം ഗസ്റ്റ്ഹൗസിനുമുന്നിലെ മണ്ണെടുപ്പിന് ജനപ്രതിനിധികളുടെയും അധികൃതരുടെയും മൗനാനുവാദമെന്ന് ആക്ഷേപം

കോ​ട്ട​യം: സ​ർ​ക്കാ​ർ അ​തി​ഥി മ​ന്ദി​ര​ത്തി​നു​സ​മീ​പം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക മ​ണ്ണ് ഖ​ന​നം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണു മ​ണ്ണ് മാ​ഫി​യ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. നാ​ട്ട​ക​ത്തെ സ​ർ​ക്കാ​ർ അ​തി​ഥി മ​ന്ദി​ര​ത്തി​നു മു​ന്നി​ലെ മ​ണ്ണെ​ടു​പ്പാ​ണ് ഇ​പ്പോ​ൾ വി​വാ​ദ​മാ​കു​ന്ന​ത്.

പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ല​ത്താ​ണ് അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ല്കി​യി​ട്ടും ആ​രും ഗൗ​നി​ക്കു​ന്നു പോ​ലു​മി​ല്ല. ഒ​ടു​വി​ൽ മ​ണ്ണു മാ​ഫി​യ​യു​ടെ കീ​ശ നി​റ​ഞ്ഞു ക​ഴി​യു​ന്പോ​ൾ അ​ധി​കൃ​ത​ർ രം​ഗ​ത്തി​റ​ങ്ങി ഒ​രു സ്റ്റേ ​ഓ​ർ​ഡ​ർ ഇ​റ​ക്കും. നാ​ട്ടു​കാ​രെ പ​റ്റി​ക്കാ​ൻ.

പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ പു​ന്ന​യ്ക്ക​ൽ ക​ര​യി​ൽ നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സി​ന്‍റെ മു​ൻ ഭാ​ഗ​ത്താ​യി​ട്ടാ​ണു മ​ണ്ണു​മാ​ഫി​യ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ഗ​സ്റ്റ് ഹൗ​സി​ന്‍റെ മു​ൻ ഭാ​ഗ​ത്താ​യി ഏ​ക​ദേ​ശം 150 അ​ടി ഉ​യ​ര​ത്തി​ൽ വ​രെ മ​ണ്ണെ​ടു​ത്തു ക​ഴി​ഞ്ഞു. മ​ഴ​ക്കാ​ല​മെ​ത്തി​യാ​ൽ ഗ​സ്റ്റ് ഹൗ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ മ​തി​ൽ ഇ​ടി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി മ​ണ്ണെ​ടു​പ്പ് തു​ട​രു​ക​യാ​ണ്. നാ​ട്ടു​കാ​ർ പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും റ​വ​ന്യു അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നോ നാ​ട്ടു​കാ​രു​ടെ പ​രാ​തി സ്വീ​ക​രി​ക്കാ​നോ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ വി​വ​രാ​വ​കാ​ശ പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ പ്ര​ദേ​ശ​ത്ത് ആ​ർ​ക്കും മ​ണ്ണെ​ടു​പ്പി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ൽ​കി​യി​രി​ക്കു​ന്ന വി​വ​രം.

ഇ​നി മ​ണ്ണെ​ടു​പ്പ് തു​ട​ർ​ന്നാൽ ഗ​സ്റ്റ് ഹൗ​സ് കെ​ട്ടി​ട​വും സ​മീ​പ​ത്തെ വീ​ടു​ക​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കും. അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പി​നെ​തി​രെ ജ​ന​പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്തെ​ത്തു​ന്നി​ല്ലെ​ന്നും ശ്രദ്ദേയമാണ്. മ​ണ്ണെ​ടു​പ്പി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വീ​ണ്ടും ക​ള​ക്ട​റെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.

Related posts