വിവാഹ  മം​ഗ​ളാ​ശം​സാ കാ​ർ​ഡി​ലും  വോട്ട് ചോദിച്ച് സ്ഥാനാർഥി; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥിരം തന്ത്രങ്ങളിൽ നിന്നുമാറിയ വോട്ട് പിടുത്തം  ഇങ്ങനെയെക്കെ  

മാ​ന്നാ​ർ: ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ങ്ങ​ൾ പ​ല വി​ധ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ നി​ര​വ​ധി പു​തു​മ​യാ​ർ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ചെ​ങ്ങ​ന്നൂ​ർ സാ​ക്ഷി​യാ​കു​ന്നു. സ്ഥി​ര​മാ​യ ത​ന്ത്ര​ങ്ങ​ൾ​ക്കൊ​പ്പം ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഉ​ണ്ടാ​കാ​റു​ണ്ട്.​ഇ​ന്ന് മാ​ന്നാ​റി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ന്‍റെ മം​ഗ​ളാ​ശം​സാ കാ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വ​ലി​യൊ​രു പ്ര​ചാ​ര​ണ മാ​ധ്യ​മ​മാ​ക്കി​യ​ത് വേ​റി​ട്ട കാ​ഴ്ച​യാ​യി.

ന​വ​വ​ധൂ​വ​ര​ൻ​മാ​ർ​ക്ക് ആ​ശം​സ നേ​ർ​ന്ന് അ​വ​രു​ടെ ഫോ​ട്ടോ പ​തി​ച്ച കാ​ർ​ഡി​നൊ​പ്പം സ്ഥാ​നാ​ർ​ഥി​യു​ടെ ഫോ​ട്ടോ​യും ചി​ഹ്ന​വും ലേ​ഖ​നം ചെ​യ്ത കാ​ർ​ഡാ​ണ് പു​തു​മ​യാ​യ​ത്. ഇ​ന്ന് വി​വാ​ഹി​ത​രാ​യ മാ​ന്നാ​ർ കു​ര​ട്ടി​ക്കാട് അ​ഫീ​ന​യ്ക്കും അ​ജി​നാ​സി​നും ആ​ശം​സ നേ​ർ​ന്ന് സി​പി​എം കു​ര​ട്ടി​ക്കാ​ട് ബ്ര​ഞ്ച് അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്ത കാ​ർ​ഡി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ത്ഥ​ന കൂ​ടി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

 

 

 

 

Related posts