സുവർണ ന​വ​ജ്യോ​ത് കൗർ

ബി​​ഷ്കേ​​ക് (കി​ർ​ഗി​സ്ഥാ​ൻ): ഏ​​ഷ്യ​​ൻ ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഇ​​ന്ത്യ​​യു​​ടെ ന​​വ​​ജ്യോത് കൗ​​റി​​ന് ച​​രി​​ത്ര നേ​​ട്ടം. ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ സീ​​നി​​യ​​ർ ത​​ല​​ത്തി​​ൽ സ്വ​​ർ​​ണം നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​ൻ വ​​നി​​താ താ​​ര​​മെ​​ന്ന നേ​​ട്ടം ന​​വ​​ജ്യോത് സ്വ​​ന്ത​​മാ​​ക്കി. 65 കി​​ലോ​​ഗ്രാം ഫ്രീ​​സ്റ്റൈ​​ലി​​ലാ​​ണ് ന​​വ​​ജോ​​ത് സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞ​​ത്.

ഫൈ​​ന​​ലി​​ൽ ജ​​പ്പാ​​ന്‍റെ മി​​യ ഇ​​മാ​​യി​​യെ 9-1ന് ​​ന​​വ​​ജ്യോത് അ​​നാ​​യാ​​സം കീ​ഴ​ട​ക്കി​യാ​ണ് ച​രി​ത്ര നേ​ട്ട​ത്തി​ന് അ​ർ​ഹ​യാ​യ​ത്. ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ സ്വ​​ർ​​ണ​​മാ​​ണ്.

അ​തേ​സ​മ​യം, റി​​യോ ഒ​​ളി​​ന്പി​​ക് വെ​​ങ്ക​​ല മെ​​ഡ​​ൽ ജേ​​താ​​വ് സാ​​ക്ഷി മാ​​ലി​​ക് 62 കി​​ലോ ഗ്രാം ​​ഫ്രീ​​സ്റ്റൈ​​ലി​​ൽ വെ​​ങ്ക​​ലം കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ടു.

വെ​ങ്ക​ല​ത്തി​നാ​യു​ള്ള വാ​​ശി​​യേ​​റി​​യ പോ​​രാ​​ട്ട​​ത്തി​​ൽ സാ​​ക്ഷി ക​​സാ​​ഖി​​സ്ഥാ​​ന്‍റെ അ​​യാ​​ലി​​യും ക​​സ​​യ്മോ​​വ​​യെ 10-7ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​യു​ടെ വി​നേ​ഷ് ഫോ​ഗ​ട് 50 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി നേ​ടി​യി​രു​ന്നു.

Related posts