ഡോറിന്റെ ലോക്കിന്റെ തലമുടി കുരുങ്ങിയ പെണ്‍കുട്ടി രക്ഷപ്പെട്ടത് അദ്ഭുതകരമായി; വിദ്യാര്‍ഥിനെയും വലിച്ചു കൊണ്ട് ബസ് നീങ്ങിയത് 100 മീറ്ററോളം;കാട്ടാക്കടയില്‍ നടന്ന സംഭവമിങ്ങനെ…

ബസില്‍ നിന്നിറങ്ങവെ ഡോറിന്റെ ലോക്കില്‍ തലമുടി കുടുങ്ങിയ 19കാരിയായ വിദ്യാര്‍ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് മുന്നോട്ടെടുത്തതോടെ നിയന്ത്രണം വിടാതെ കൂടെ ഓടിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ 8.40ന് ബാലരമപുരം ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.യാത്രാക്കാരും റോഡില്‍ സംഭവം കണ്ടുനിന്നവരും ബഹളം വച്ചതിനെത്തുടര്‍ന്ന് 100 മീറ്ററോളം മാറി ബസ് നിര്‍ത്തുകയായിരുന്നു.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ബാലരാമപുരം സ്വദേശിനിയാണ്. അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. വിഴിഞ്ഞത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയാണ് അപകടത്തില്‍പ്പെട്ടത്.

ജംഗ്ഷനില്‍ റോഡ് ബ്ലോക്ക് ആയതിനെത്തുടര്‍ന്ന് നിര്‍ത്തിയ ബസില്‍ നിന്ന് ചില യാത്രക്കാര്‍ ഇറങ്ങി. വിദ്യാര്‍ത്ഥിനി ഇറങ്ങുന്നതിനിടെ ഡോര്‍ ലോക്കില്‍ മുടി കുരുങ്ങിപ്പോവുകയായിരുന്നു. ഇതിനിടെ ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ആരോ ബസിന്റെ ഡോറും അടച്ചു. തുടര്‍ന്ന് ബസിന്റെ വേഗതയ്ക്കൊപ്പം നിലവിളിച്ചുകൊണ്ട് മുന്നോട്ട് ഓടുകയായിരുന്നു.

ഇതുശ്രദ്ധയില്‍പ്പെട്ട യാത്രക്കാരും വഴിയാത്രക്കാരും ബഹളം വച്ചതോടെയാണ് ബസ് നിര്‍ത്തിയത്. മുടി ഡോറില്‍ കുരുങ്ങിക്കിടന്നതിനാല്‍ താഴെ വീഴാതെ രക്ഷപ്പെടുകയായിരുന്നു. ശരീരത്തില്‍ ചതവും തലവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കിരിക്കുകയാണ്.

Related posts

Leave a Comment