ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരങ്ങളിലൊരാള്‍, ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന പേരുകള്‍! മു​ൻ​കാ​മു​ക​നൊ​പ്പം ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ?

ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ലെ സ്ഥി​രം താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ന​യ​ൻ​താ​ര. ഒ​രു കാ​ല​ത്ത് ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്ന പേ​രു​ക​ളാ​ണ് ന​യ​ൻ​താ​ര​യു​ടെ​യും പ്ര​ഭു​ദേ​വ​യു​ടെ​യും.

പ്ര​ഭു​ദേ​വ​യു​മാ​യു​ള്ള പ്ര​ണ​യം ഒരു കാ​ല​ത്ത് വ​ൻ​വി​വാ​ദ​മാ​യി മാ​റി​യി​രു​ന്നു. ന​യ​ൻ​താ​ര​യ്ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി പ്ര​ഭു​ദേ​വ​യു​ടെ ഭാ​ര്യ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

ത​ന്‍റെ ഭ​ർ​ത്താ​വി​നെ ന​യ​ൻ​താ​ര ത​ട്ടി​യെ​ടു​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു അ​വ​ർ ആ​രോ​പി​ച്ച​ത്. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷ​മാ​യാ​ണ് ഇ​രു​വ​രും വേർപി​രി​ഞ്ഞ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഈ ​താ​ര​ജോ​ഡി​ക​ൾ ഒ​രു​മി​ച്ച് സി​നി​മ ചെ​യ്യു​ന്നു​വെ​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

പ്ര​ഭു​ദേ​വ​യ്ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ന​യ​ൻ​താ​ര സ​മ്മ​തി​ച്ചു​വെ​ന്നു​ള്ള വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ്ര​ഭു​ദേ​വ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ നി​ർ​മി​ക്കു​ന്ന​ത് ഇ​സാ​രി ഗ​ണേ​ഷാ​ണ്.

വി​ശാ​ലി​നേ​യും കാ​ർ​ത്തി​യേ​യും നാ​യ​ക​ൻ​മാ​രാ​ക്കി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് തു​ട​ങ്ങി​വ​ച്ച ചി​ത്രം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യാ​ണ് നി​ർ​മാ​താ​വ് പ്ര​ഭു​ദേ​വ​യെ സ​മീ​പി​ച്ച​ത്. ന​ടി​ക​ർ സം​ഘ​ത്തി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​യ​തോ​ടെ വി​ശാ​ൽ ചി​ത്ര​ത്തി​ൽ നി​ന്നു പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു.

ഗ​ണേ​ഷും പ്ര​ഭു​ദേ​വ​യും ചേ​ർ​ന്ന് സി​നി​മ പു​ന​രാ​വി​ഷ്ക്ക​രി​ക്കു​ന്പോ​ൾ കാ​ർ​ത്തി​യും ന​യ​ൻ​താ​ര​യും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​വു​മെ​ന്നു​ള്ള വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

വി​ശാ​ലി​ന്‍റെ പ​ക​ര​ക്കാ​നാ​യി മ​റ്റൊ​രു താ​ര​മെ​ത്തി​യേ​ക്കും. ഈ ​സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് ന​യ​ൻ​സി​നെ​ന്നും അ​തി​നാ​ലാ​ണ് താ​രം ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ സ​മ്മ​തി​ച്ച​തെ​ന്നും സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment