ബ്ലാ​സ്റ്റേ​ഴ്സ് കൊ​ച്ചി വി​ടു​ന്നു


കൊ​ച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് അ​ടു​ത്ത സീ​സ​ൺ മു​ത​ൽ കോ​ഴി​ക്കോ​ട് ഇ​എം​എ​സ് സ്റ്റേ​ഡി​യം ഹോം​ഗ്രൗ​ണ്ടാ​ക്കും. ഇ​തോ​ടെ കൊ​ച്ചി നെ​ഹ്റു സ്റ്റേ​ഡി​യം വി​ടാ​നു​ള്ള സാ​ധ്യ​ത​യു​മേ​റി. ന​ഗ​ര​സ​ഭ​യു​മാ​യി നി​ല​നി​ന്നി​രു​ന്ന പ്ര​ശ്ന​ങ്ങ​ളും വ​ലി​യ വാ‌​ട​ക​യു​മാ​ണ് ടീ​മി​നെ ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​ച്ച​ത്.

ക്ല​ബി​ന്‍റെ ഹോം ​ഗ്രൗ​ണ്ട് എ​ത്ര​യും പെ​ട്ടെ​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച് ഇന്നലെ കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു.

കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് എം​എ​ല്‍​എ പ്ര​ദീ​പ് കു​മാ​ര്‍, മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, ബ്ലാ​സ്റ്റേ​ഴ​സ് പ്ര​തി​നി​ധി​ക​ളാ​യ മു​ഹ​മ്മ​ദ് റ​ഫീ​ക്, സി​ദ്ധാ​ര്‍​ഥ് തു​ട​ങ്ങി​യ​വ​രാ​ണ് ആ​ദ്യ​ഘ​ട്ട ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

എ​എ​ഫ്സി ലൈ​സ​ന്‍​സി​നും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ സ്റ്റേ​ഡി​യം പു​തു​ക്കേ​ണ്ടി വ​രും. ഇ​തി​ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സും കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​നും ത​മ്മി​ല്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ ഗ്രൗ​ണ്ടി​ലെ ഫ്‌​ള​ഡ് ലൈ​റ്റ് കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​നും പു​തു​താ​യി ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട സൗ​ക​ര്യ​ങ്ങ​ളും ബ്ലാ​സ്റ്റേ​ഴ്‌​സ് തീ​രു​മാ​നി​ക്കും.

നി​ല​വി​ൽ ഐ​ലീ​ഗ് ക്ല​ബ് ഗോ​കു​ലം എ​ഫ്സി​യു​ടെ ഹോം ​ഗ്രൗ​ണ്ട് കൂ​ടി​യാ​ണ് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യം. അ​ങ്ങ​നെ​യെ​ങ്ങി​ൽ ഐഎ​സ്എ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കും ഐ-​ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്കും സ്റ്റേ​ഡി​യം വേ​ദി​യാ​കും.
സീ​സ​ൺ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ഗ്രൗ​ണ്ട് ന​വീ​ക​രി​ച്ച് കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കും.

ഗ്രൗ​ണ്ടി​ൽ നി​ല​വി​ലു​ള്ള ഫ്ള​ഡ് ലെ​റ്റ് അ​പ്ഡേ​ഷ​ൻ, ഗ്രൗ​ണ്ടി​ലും പ​വ​ലി​യ​നി​ലും സി​സി​ടി​വി, വൈ​ഫൈ സ്ഥാ​പി​ക്കു​ക, ഗ്രൗ​ണ്ടി​ൽ മ​ഴ​വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ടു​ത്ത സീ​സ​ൺ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് പൂ​ർ​ത്തി​യാ​ക്കു​ക.

Related posts

Leave a Comment