നിലവില സാഹചര്യം മനസിലാക്കി,  വാ​ശി ഉ​പേ​ക്ഷാക്കാൻ തയാറായി ന​യ​ന്‍​താ​ര

  തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ൽ ഏ​റ്റ​വും താ​ര​മൂ​ല്യ​മു​ള്ള നാ​യി​കാ ന​ടി​യാ​ണ് മ​ല​യാ​ളി​യാ​യ ന​യ​ൻ​താ​ര. തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം കൈപ്പറ്റു​ന്ന നാ​യി​ക, സ്ത്രീ ​കേ​ന്ദ്രീ​കൃ​ത സി​നി​മ​ക​ളി​ലും ബി​ഗ് ബ​ജ​റ്റ് സൂ​പ്പ​ര്‍ സ്റ്റാ​ര്‍ സി​നി​മ​ക​ളി​ലും ഒ​രു​പോ​ലെ പ​രി​ഗ​ണി​ക്കു​ന്ന നാ​യി​ക, ര​ണ്ട് പ​തി​റ്റാ​ണ്ടോ​ള​മാ​യി മു​ന്‍​നി​ര നാ​യി​ക​യാ​യി തു​ട​രു​ന്ന ന​യ​ന്‍​താ​ര​യു​ടെ ക​രി​യ​ര്‍ ഗ്രാ​ഫി​ന് പ്ര​ത്യേ​ക​ത​ക​ള്‍ ഏ​റെ​യാ​ണ്.

മ​ന​സി​ന​ക്ക​രെ എ​ന്ന സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ സി​നി​മ​യി​ലൂ​ടെ​യാ​ണ് ന​യ​ന്‍​താ​ര അ​ഭി​ന​യരം​ഗ​ത്തേ​ക്ക് ക​ട​ന്നുവ​രു​ന്ന​ത്. പി​ന്നീ​ട് ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ലേ​ക്ക് ചേ​ക്കേ​റി.​ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലെ ഗ്ലാ​മ​ര്‍ ഐ​ക്ക​ണ്‍ ആ​യി ന​യ​ന്‍‌​താ​ര പി​ന്നീ​ട് മാ​റി.​

എ​ന്നാ​ല്‍ അ​ടു​ത്ത കാ​ല​ത്താ​യി ന​യ​ന്‍​സി​ന് ക​രി​യ​റി​ല്‍ തി​രി​ച്ച​ടി​ക​ളാ​ണ് നേ​രി​ടു​ന്ന​ത്. ന​ടി​യു​ടെ തു​ട​രെ​യു​ള്ള നി​ര​വ​ധി സി​നി​മ​ക​ള്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​യി. ന​ടി​ക്ക് സി​നി​മ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ വീ​ഴ്ച സം​ഭ​വി​ക്കു​ക​യാ​ണെ​ന്നാ​ണ് സി​നി​മാ ലോ​കം പ​റ​യു​ന്ന​ത്.

ഇ​തി​നി​ടെ ന​ടി​യു​ടെ പു​തി​യ സി​നി​മ പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​വു​ക​യാ​ണ്. ക​ണ​ക്‌​ട് എ​ന്ന ത​മി​ഴ് സി​നി​മ​യാ​ണ് റി​ലീ​സി​ന് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

ന​യ​ന്‍​താ​ര​യു​ടെ​യും ഭ​ര്‍​ത്താ​വ് വി​ഘ്നേ​ശ് ശി​വ​ന്‍റെയും പ്രൊ​ഡ​ക്ഷ​ന്‍ ഹൗ​സ് ആ​യ റൗ​ഡി പി​ക്ചേ​ഴ്സ് ആ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പ്ര​മോ​ഷ​ണ​ല്‍ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് ന​യ​ന്‍​താ​ര.

സ്വ​ന്തം നി​ര്‍​മാ​ണക്കന്പനി നി​ര്‍​മി​ക്കു​ന്ന സി​നി​മ ആ​യ​തി​നാ​ലും ന​യ​ന്‍​സ് ത​ന്നെ​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്രം എ​ന്ന​തി​നാ​ലും ആ​ണ​ത്രെ തീ​രു​മാ​നം.

പൊ​തു​വെ സി​നി​മ​യു​ടെ പ്ര​മോ​ഷ​ണ​ല്‍ പ​രി​പാ​ടി​ക​ളി​ല്‍ ന​യ​ന്‍​താ​ര പ​ങ്കെ​ടു​ക്കാ​റി​ല്ല. സി​നി​മ​യി​ല്‍​ കരാ​ർ ഒ​പ്പു വ​യ്ക്കു​ന്പോ​ള്‍ത​ന്നെ ന​ടി​യു​ടെ എ​ഗ്രി​മെ​ന്‍റി​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കും.

അ​റം പോ​ലു​ള്ള അ​പൂ​ര്‍​വം സി​നി​മ​ക​ള്‍​ക്കേ ന​യ​ന്‍​സ് പ്രമോ​ഷ​ന് പ​ങ്കെ​ടു​ത്തി​ട്ടു​ള്ളൂ. നി​ല​വി​ലെ ക​രി​യ​റി​ലെ പ​രാ​ജ​യ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്പോ​ള്‍ ഒ​രു ബോ​ക്സ് ഓ​ഫീ​സ് വി​ജ​യം ന​യ​ന്‍​താ​ര​യ്ക്ക് അ​നി​വാ​ര്യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യാ​ണ് പ്ര​മോ​ഷ​ന് ന​ടി പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment