‘പുകവലി പാടില്ല, നായ്ക്കള്‍ക്ക് പ്രവേശനമില്ല, പുകവലിക്കുന്ന നായ്ക്കള്‍ക്കും പ്രവേശനമില്ല..! സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി റെസ്റ്റോറന്‍റ് നിയമങ്ങള്‍

സമൂഹ മാധ്യമങ്ങളില്‍ വെെവിധ്യമായ വിഷയങ്ങള്‍ ചര്‍ച്ചയാകാറുണ്ടല്ലൊ. അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ ആ വിഷയത്തെ വെെറലാക്കാറുമുണ്ട്.

അത്തരത്തിലൊരു കാര്യമാണ് ഒരു റെസ്റ്റോന്‍റ് നിയാമവലിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നെറ്റീസണ്‍ ലോകത്ത് സംഭവിക്കുന്നത്.

കിഴക്കന്‍ സൗത്ത് ലണ്ടനിലെ കോസ്റ്റ കോഫിയില്‍ എഴുതിവച്ചിരിക്കുന്ന ചില നിയാമവലികള്‍ ആളുകളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

“പുകവലി പാടില്ല. നായ്ക്കള്‍ക്ക് പ്രവേശനമില്ല. പുകവലിക്കുന്ന നായ്ക്കള്‍ക്കും പ്രവേശനമില്ല’ എന്നാണൊരു നിയമം.

എന്നാലിതിനെ വിമര്‍ശിച്ച് ധാരാളം പേര്‍ രംഗത്തെി. ഭക്ഷണം കഴിക്കാനെത്തുന്നവരെ നായയോട് ഉപമിക്കുന്ന സമീപനം ശരിയല്ലെന്നാണ് അവര്‍ പറയുന്നത്.

പക്ഷേ റെസ്റ്റോറന്‍റ് ഉടമകള്‍ ഇത്തരത്തിലൊരു ബോര്‍ഡ് വയ്ക്കണമെങ്കില്‍ അതിന് പിന്നില്‍ എന്തെങ്കിലും ഒരു കഥ കാണുമെന്നാണ് ചിലര്‍ പറയുന്നത്. അത് മനസിലാക്കിയ ശേഷം വിമര്‍ശിക്കൂ എന്നാണവര്‍ അഭിപ്രായപ്പെടുന്നത്.

ഈ നിയാമലി ബോര്‍ഡ് കൂടാതെ മറ്റൊരു രസകരമായ എഴുത്തും ഇവിടുണ്ട്. അതില്‍ “നിങ്ങള്‍ സിസിടിവി നിരീക്ഷണത്തിലാണ്, നിങ്ങളുടെ അമ്മ ഇവിടെ ഉണ്ടെന്ന് കരുതി പ്രവര്‍ത്തിക്കുക’ എന്നതാണ് എഴുതിയിരിക്കുന്നത്.

Related posts

Leave a Comment