ഹർമൻപ്രീത് കൗർ ട്വന്‍റി20 ക്യാപ്റ്റൻ ഓഫ് ദ ഇയർ

ദു​ബാ​യ്: ഇ​ന്ത്യ​യു​ടെ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​നെ ഐ​സി​സി വ​നി​താ ട്വ​ന്‍റി20 ടീം ​ഓ​ഫ് ദ ​ഇ​യ​ർ ക്യാ​പ്റ്റ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സ്മൃ​തി മ​ംധ​ന​യും പൂ​നം യാ​ദ​വും ട്വ​ന്‍റി 20 ടീ​മിലു​ണ്ട്. ന്യൂ​സി​ല​ൻ​ഡി​ന്‍റെ സു​സി ബേ​റ്റ്സ് നാ​യി​ക​യാ​യു​ള്ള ഐ​സി​സി​യു​ടെ ഏ​ക​ദി​ന ടീ​മി​ൽ മ​ംധാ​ന​യും ലെ​ഗ് സ്പി​ന്ന​ർ പൂ​നം യാ​ദ​വു​മു​ണ്ട്.

2018ൽ ​ഏ​ക​ദി​ന, ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ​താ​ര​ങ്ങ​ളാ​യ ലി​സ സ്റ്റാ​ലെ​ക​ർ, ഷാ​ർ​ലെ​റ്റ് എ​ഡ്വേ​ർ​ഡ്സ്, അ​ൻ​ജും ചോ​പ്ര എ​ന്നി​വ​ർ​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വോ​ട്ടിം​ഗ് സ​മി​തി​യാ​ണ് ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സി​ൽ ന​ട​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ സെ​മി ഫൈ​ന​ൽ വ​രെ​യെ​ത്തി​ച്ച പ്ര​ക​ട​ന​മാ​ണ് ഹ​ർ​മ​ൻ​പ്ര​ീതിനു നേ​ട്ട​മാ​യ​ത്.

ട്വ​ന്‍റി20 ടീ​മി​ൽ ലോ​ക ചാ​ന്പ്യന്മാ​രാ​യ ഓ​സ്ട്രേ​ലി​യ​യി​ൽ​നി​ന്ന് അ​ഞ്ചു പേ​രു​ണ്ട്. ഇ​ന്ത്യ​യു​ടെ മൂ​ന്നു പേ​രെ കൂ​ടാ​തെ ന്യൂ​സി​ല​ൻ​ഡി​ൽ​നി​ന്നു ര​ണ്ടും ബം​ഗ്ലാ​ദേ​ശ്, ഇം​ഗ്ല​ണ്ട് ടീ​മു​ക​ളി​ൽ​നി​ന്ന് ഓ​രോ​രു​ത്ത​രു​മു​ണ്ട്. റു​മാ​ന അ​ഹ​മ്മ​ദാ​ണ് ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് ഐ​സി​സി ടീ​മി​ലെ​ത്തി​യ ആ​ദ്യ താ​രം. 2018ൽ ​ട്വ​ന്‍റി20​യി​ൽ ഏ​റ്റ​വും നേ​ട്ടം കൊ​യ്ത ബൗ​ള​റാ​ണ് റു​മാ​ന. 24 മ​ത്സ​ര​ത്തി​ൽ 30 വി​ക്ക​റ്റാ​ണ് ഈ ​വ​ലം​കൈ ലെ​ഗ് സ്പി​ന്ന​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

ഏ​ഴു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ഏ​ക​ദി​ന ടീ​മി​ൽ. ഇ​ന്ത്യ, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ൻ​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക ടീ​മു​ക​ളി​ൽ​നി​ന്നു ര​ണ്ടും ഓ​സ്ട്രേ​ലി​യ, പാ​ക്കി​സ്ഥാ​ൻ, വെ​സ്റ്റ് ഇ​ൻ​ഡീ​സ് ടീ​മു​ക​ളി​ൽ​നി​ന്ന് ഓ​രോ​രു​ത്ത​രു​മു​ണ്ട്.മ​ംധാ​ന, യാ​ദ​വ് എ​ന്നി​വ​രെ കൂ​ടാ​തെ ഓ​സ്ട്രേ​ലി​യ​യു​ടെ അ​ലി​സ ഹീ​ലി, ന്യൂ​സി​ല​ൻ​ഡി​ന്‍റെ സു​സി ബേ​റ്റ്സ് എ​ന്നി​ർ ര​ണ്ടു ടീ​മിലു​ണ്ട്.

Related posts