205.81 കോ​ടി രൂ​പ! പ്ര​ള​യ​കാ​ല​ത്ത് ന​ൽ​കി​യ അ​രി​യു​ടെ പ​ണം വേ​ണം; കേ​ര​ള​ത്തി​ന് കേ​ന്ദ്ര​ത്തി​ന്‍റെ അ​ന്ത്യ​ശാ​സ​നം; പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ…

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​കാ​ല​ത്ത് കേ​ന്ദ്രം ന​ൽ​കി​യ അ​രി​യു​ടെ പ​ണം തി​രി​കെ ന​ൽ​കാ​ൻ കേ​ര​ള​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്ത്യ​ശാ​സ​നം ന​ൽ​കി.

പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര വി​ഹി​ത​ത്തി​ൽ നി​ന്നും തി​രി​കെ പി​ടി​ക്കു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

205.81 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​ണം തി​രി​കെ ന​ൽ​കാ​നു​ള്ള ഫ​യ​ലി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഒ​പ്പി​ട്ടു. 

കേ​ര​ള​ത്തി​ൽ 2018 ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തെ തു​ട​ർ​ന്നാ​ണ് അ​രി അ​നു​വ​ദി​ച്ച​ത്. 89,540 മെ​ട്രി​ക് ട​ൺ അ​രി​യാ​ണ് അ​നു​വ​ദി​ച്ച​ത്. അ​ന്ന് ത​ന്നെ പ​ണം കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment