‘നേ​മ​ത്ത് ബി​ജെ​പി മ​ദ്യ​വും കോ​ടി​ക​ളും ഒ​ഴു​ക്കു​ന്നു, തു​ക കേ​ട്ടാ​ൽ അ​ന്തം​വി​ട്ടു​പോ​കും, പ​ണാ​ധി​പ​ത്യം കൊ​ണ്ട് ത​ക​ർ​ക്കാ​ൻ നോ​ക്കു​ന്നു’: വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ദ്യ​വും കോ​ടി​ക​ളും ഒ​ഴു​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. നേ​മം മ​ണ്ഡ​ല​ത്തി​ൽ ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ദ്യം ഒ​ഴു​കി​യി​രി​ക്കു​ന്ന​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. തു​ക കേ​ട്ടാ​ൽ അ​ന്തം വി​ട്ടു പോ​കു​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഈ​ഞ്ച​യ്ക്ക​ൽ യു​പി സ്കൂ​ളി​ലെ 61-ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ശി​വ​ൻ​കു​ട്ടി. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി​ട്ടു​ള്ള സം​വി​ധാ​ന​ത്തെ പ​ണാ​ധി​പ​ത്യം കൊ​ണ്ട് ത​ക​ർ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും ശി​വ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി കി​റ്റ് കൊ​ടു​ക്കു​ന്നു, മ​ദ്യം കൊ​ടു​ക്കു​ന്നു, പ​ണം കൊ​ടു​ക്കു​ന്നു, ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ന്നു, ഇ​തെ​ല്ലാം രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ നേ​രി​ട്ടു​ത​ന്നെ ചെ​യ്യു​ന്നു. ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​മാ​ന​മാ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യാ​ണ് ബി​ജെ​പി ചെ​യ്യു​ന്ന​ത്. കോ​ൺ​ഗ്ര​സും ഒ​ട്ടും മോ​ശ​മ​ല്ല. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഇ​തെ​ല്ലാം വി​ല​യി​രു​ത്തു​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഇ​ല്ല. ഇ​ട​തു​മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ വ​രും. അ​തി​ൽ ഒ​രു ത​ർ​ക്ക​ത്തി​ലും ഇ​ട​യി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment