വൈക്കത്ത് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ നേരേക്കടവ് കായൽപാലം ചർച്ചയാകുന്നു; ഇ​ട​തു​പ​ക്ഷം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണവും ഇപ്പോഴത്തെ അവസ്ഥയും  ഇങ്ങനെ…

 


വൈ​ക്കം: വൈ​ക്ക​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​യി നേ​രേ​ക​ട​വ് – മാ​ക്കേ​ക്ക​ട​വ് കാ​യ​ൽ​പാ​ലം.

വൈ​ക്ക​ത്തും അ​രൂ​രും ഒ​രു​പോ​ലെ പാ​ല​ത്തി​ന്‍റെ അ​വ​സ്ഥ ചൂ​ട് പി​ടി​ക്കു​ന്പോ​ൾ പ്ര​തി​രോ​ധി​ക്കാ​നും വോ​ട്ടാ​ക്കി മാ​റ്റാ​നും മൂ​ന്നു മു​ന്ന​ണി​ക​ളും രം​ഗ​ത്ത്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും മു​ന്പേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച​താ​ണ് നേ​രേ​ക​ട​വ് – മാ​ക്കേ​ക്ക​ട​വ് കാ​യ​ൽ​പാ​ലം.തീ​ര​ദേ​ശ​ത്തേ​യും മ​ല​നാ​ടി​നേ​യും കൂ​ട്ടി​യി​ണ​ക്കു​ന്ന തു​റ​വു​ർ- പ​ന്പ ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​യ​ൽ പാ​ലം വി​ഭാ​വ​നം ചെ​യ്ത​ത്.

വൈ​ക്കം -ചേ​ർ​ത്ത​ല താ​ലൂ​ക്കു​ക​ളെ ബ​ന്ധി​പ്പി​ച്ചു വേ​ന്പ​നാ​ട്ടു കാ​യ​ലി​ലെ ഏ​റ്റ​വും വീ​തി കു​റ​ഞ്ഞ മാ​ക്കേ​ക്ക​ട​വ്- നേ​രേ​ക​ട​വ് ഫെ​റി​യി​ൽ 2016 ലാ​ണ് പാ​ല​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി നി​ർ​മാ​ണ​മാ​രം​ഭി​ച്ച​ത്.

98 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു 750 മീ​റ്റ​ർ നീ​ള​ത്തി​ൽ ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത​യോ​ടു കൂ​ടി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി​രു​ന്നു പ​ദ്ധ​തി.

പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പി​നി 18 മാ​സ​ത്തി​ന​കം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് ക​രാ​റി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്പോ​ൾ മാ​ക്കേ​ക്ക​ട​വി​ലും നേ​രേ​ക​ട​വി​ലും സ​മീ​പ റോ​ഡി​നാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കേ​ണ്ടി വ​രു​ന്ന​വ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ശ്ച​യി​ച്ച​ഭൂ​മി വി​ല​യി​ൽ തൃ​പ്തി​വ​രാ​തെ 2013 ലെ ​പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

കോ​ട​തി​യി​ൽ കേ​സ് തു​ട​ർ​ന്ന​തോ​ടെ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​യി.പാ​ല​ത്തി​ന്‍റെ ഒ​രു സ്പാ​ൻ സ്ഥാ​പി​ക്കു​ന്ന​തും ബീ​മു​ക​ളും മ​റ്റും വാ​ർ​ക്കു​ന്ന​തി​നു സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തി​വ​ന്‍റെ​യും ത​ർ​ക്കം പ​രി​ഹ​രി​ക്ക​പ്പെ​ടാ​തി​രു​ന്ന​തി​നാ​ൽ മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

ഒ​രു മാ​സം മു​ന്പ് നേ​രേ ക​ട​വ്, മാ​ക്കേ​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ലെ സ്ഥ​ല ഉ​ട​മ​ക​ൾ​ക്കു ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഒ​രു കോ​ടി ഇ​രു​പ​തു​ല​ക്ഷം രൂ​പ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി കൈ​മാ​റു​ന്ന സ്ഥി​തി​യി​ലാ​ക്കി​യി​രു​ന്നു.

അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും കാ​യ​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം നി​ല​ച്ച​ത് ച​ർ​ച്ച​യാ​യി​രു​ന്നു.നേ​രേ​ക​ട​വി​ലും മാ​ക്കേ​ക്ക​ട​വി​ലും സ്ഥ​ല ഉ​ട​മ​ക​ൾ സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​തി​നു വി​സ​മ്മ​തി​ച്ചു പ്ര​ശ്നം കോ​ട​തി​യി​ലെ​ത്തി​ച്ച​തു​കൊ​ണ്ടാ​ണ് വൈ​ക്കം, ചേ​ർ​ത്ത​ല താ​ലൂ​ക്കു​ക​ളു​ടെ വി​ക​സ​ന​ത്തി​ൽ നാ​ഴി​ക​ല്ലാ​യി മാ​റി​യേ​ക്കാ​വു​ന്ന പ​ദ്ധ​തി വൈ​കി​യ​തെ​ന്നാ​ണ് ഇ​ട​തു​പ​ക്ഷം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment