യു​വാ​വി​നെ പ്രേ​മി​ച്ചു വി​വാ​ഹം ക​ഴി​ച്ചു ! ഒ​രു മാ​സം ക​ഴി​യും മു​മ്പു​ത​ന്നെ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങി; യു​വ​തി പി​ടി​യി​ല്‍…

പ്രേ​മി​ച്ച് വി​വാ​ഹം ക​ഴി​ച്ച യു​വാ​വി​നെ ക​ബ​ളി​ച്ച് മു​ങ്ങി​യ യു​വ​തി പി​ടി​യി​ല്‍. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു​മാ​സം തി​ക​യും മു​മ്പാ​ണ് ത​മി​ഴ്‌​നാ​ട് മ​ധു​ര സ്വ​ദേ​ശി അ​ഭി​ന​യ(28) താം​ബ​രം സ്വ​ദേ​ശി ന​ട​രാ​ജ​നെ (25) ക​ബ​ളി​പ്പി​ച്ച് 17 പ​വ​ന്‍ ആ​ഭ​ര​ണ​വും 20,000 രൂ​പ​യും പ​ട്ടു​സാ​രി​ക​ളു​മാ​യി മു​ങ്ങി​യ​ത്.

യു​വ​തി ഇ​തി​നു മു​ന്‍​പ് നാ​ലോ​ളം പേ​രെ ഇ​തേ രീ​തി​യി​ല്‍ ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ണ​യം ന​ടി​ച്ച് ന​ട​രാ​ജ​നെ അ​ഭി​ന​യ വ​ല​യി​ല്‍ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ഭ​ക്ഷ​ണ​വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ര​നാ​യ ന​ട​രാ​ജ​ന്‍ ഏ​താ​നും മാ​സം മു​ന്‍​പാ​ണ് മു​ടി​ച്ചൂ​ര്‍ ബേ​ക്ക​റി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന അ​ഭി​ന​യ​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​ത്.

വീ​ട്ടു​കാ​ര്‍ അ​റി​യാ​തെ​യാ​ണ് താ​ന്‍ ഇ​വി​ടെ എ​ത്തി​യ​തെ​ന്നും വി​വാ​ഹി​ത​യാ​കു​ന്ന വി​വ​രം അ​റി​ഞ്ഞാ​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​മെ​ന്നും അ​ഭി​ന​യ, ന​ട​രാ​ജ​നെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു.

ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​രാ​ജ​ന്റെ മാ​താ​പി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. ഓ​ഗ​സ്റ്റ് 29നാ​യി​രു​ന്നു വി​വാ​ഹം.

എ​ന്നാ​ല്‍ ഒ​ക്ടോ​ബ​ര്‍ 19ന് ​അ​ഭി​ന​യ മു​ങ്ങി. ഫോ​ണും സ്വി​ച്ചോ​ഫ് ആ​ക്കി. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ന​ഷ്ട​മാ​യ​തോ​ടെ​യാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന് ന​ട​രാ​ജ​ന് മ​ന​സി​ലാ​യ​ത്.

തു​ട​ര്‍​ന്ന് താം​ബ​രം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ​ഴ​യ മ​ഹാ​ബ​ലി​പു​ര​ത്തെ ഹോ​സ്റ്റ​ലി​ല്‍ അ​ഭി​ന​യ താ​മ​സി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് അ​വി​ടെ​യെ​ത്തി അ​ഭി​ന​യ​യെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. നാ​ലു പ​വ​ന്‍ ആ​ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തു.

അ​ഭി​ന​യ​യ്ക്ക് മ​ധു​ര​യി​ല്‍ ഭ​ര്‍​ത്താ​വും എ​ട്ടു വ​യ​സ്സു​ള്ള മ​ക​നു​മു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. 2011ല്‍ ​മ​ന്നാ​ര്‍​ഗു​ഡി സ്വ​ദേ​ശി​യെ ആ​ദ്യം വി​വാ​ഹം ക​ഴി​ച്ച ഇ​വ​ര്‍ 10 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വേ​ര്‍​പി​രി​ഞ്ഞ് മ​ധു​ര സ്വ​ദേ​ശി​യു​മാ​യി ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ചു.

ഇ​തി​ലാ​ണ് എ​ട്ടു വ​യ​സ്സു​ള​ള കു​ട്ടി​യു​ള്ള​ത്. അ​വി​ടെ​നി​ന്നും വീ​ണ്ടും കേ​ള​മ്പാ​ക്ക​ത്തു​ള്ള മ​റ്റൊ​രു യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ചു. 10 ദി​വ​സ​ത്തി​ന് ശേ​ഷം അ​തും ഉ​പേ​ക്ഷി​ച്ചു. തു​ട​ര്‍​ന്നാ​ണ് ന​ട​രാ​ജ​നെ വി​വാ​ഹം ക​ഴി​ച്ച​ത്.

Related posts

Leave a Comment