ഇ​ഞ്ചു​റി ടൈ​മി​ൽ മെ​സി​യു​ടെ പെ​നാ​ൽ​റ്റി ഗോ​ൾ; ഉറുഗ്വേ-​അ​ർ​ജ​ന്‍റീ​ന പോ​രാ​ട്ടം സ​മ​നി​ല​യി​ൽ

ടെ​ല്‍ അ​വീ​വ്: ഇ​ഞ്ചു​റി ടൈ​മി​ല്‍ ല​യ​ണ​ൽ മെ​സി നേ​ടി​യ പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ ഉ​റു​ഗ്വേ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് അ​ർ​ജ​ന്‍റീ​ന. ടെ​ൽ അ​വീ​വി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ 2-2ന് ​ഇ​രു​ടീ​മും സ​മ​നി​ല പാ​ലി​ച്ചു.

34-ാം മി​നി​റ്റി​ല്‍ എ​ഡി​ന്‍​സ​ന്‍ ക​വാ​നി​യി​ലൂ​ടെ ആ​ദ്യം ലീ​ഡ് നേ​ടി​യ​ത് ഉ​റു​ഗ്വേ​യാ​ണ്. തു​ട​ര്‍​ന്ന് 63-ാം മി​നി​റ്റി​ല്‍ സെ​ര്‍​ജി​യോ അ​ഗ്യൂ​റോ​യി​ലൂ​ടെ അ​ര്‍​ജ​ന്‍റീ​ന ഒ​പ്പ​മെ​ത്തി. എ​ന്നാ​ല്‍ അ​ഞ്ച് മി​നി​റ്റ് ആ​യു​സ് മാ​ത്ര​മേ ഇ​തി​ന് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 69-ാം മി​നി​റ്റി​ല്‍ ലൂ​യി​സ് സു​വാ​ര​സ് കി​ടി​ല​ൻ ഫ്രീ​കി​ക്കി​ലൂ​ടെ ഉ​റു​ഗ്വേ​യെ വീ​ണ്ടും മു​ന്നി​ൽ എ​ത്തി​ച്ചു.

എ​ന്നാ​ല്‍ ഇ​ഞ്ചു​റി ടൈ​മി​ലാ​യി​രു​ന്നു ക്ലൈ​മാ​ക്‌​സ്. പെ​നാ​ല്‍​റ്റി ബോ​ക്‌​സി​ല്‍​വെ​ച്ച് മാ​ര്‍​ട്ടി​ന്‍ ക​സി​റെ​സ് പ​ന്ത് കൈ​ക്കൊ​ണ്ട് ത​ട​ഞ്ഞ​തി​ന് റ​ഫ​റി പെ​നാ​ല്‍​റ്റി വി​ധി​ച്ചു. 90+2 മി​നി​റ്റി​ൽ കി​ക്കെ​ടു​ത്ത മെ​സി​ക്ക് പി​ഴ​ച്ചി​ല്ല. അ​ർ​ജ​ന്‍റീ​ന സ​മ​നി​ല​യു​മാ​യി മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ചു.

Related posts