താരങ്ങളുടെ വ്യക്തിപരമായ നിലപാടുകള്‍ അവരുടെ സിനിമകളെ ബാധിക്കുമെന്ന് തോന്നുന്നില്ല! പുതിയ നടിമാര്‍ക്കൊന്നും സിനിമയില്‍ നിന്ന് ചൂഷണങ്ങള്‍ ഉണ്ടാവാത്തതിന് കാരണം വ്യക്തമാക്കി നടി നിമിഷ സജന്‍

അടുത്ത കാലത്ത് മലയാളം ഉള്‍പ്പെടെയുള്ള സിനിമാ മേഖലകളില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് മീടു കാമ്പയിന്‍. പല പ്രായത്തിലും പല മേഖലയിലുമുള്ള നിരവധിയാളുകള്‍ അതിനെക്കുറിച്ചെല്ലാം അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഇതേ വിഷയത്തില്‍ പ്രതികരണവുമായി യുവനടി നിമിഷ സജയന്‍ രംഗത്തെത്തിയിരിക്കുന്നു. മീടു കാമ്പയിന്‍ പോലുള്ള കാമ്പയിനുകളും ഡബ്ലുസിസി പോലുള്ള കൂട്ടായമ്കളും സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നും താനതിനെ പിന്തുണയ്ക്കുന്നുണ്ടെന്നുമാണ് നിമിഷ പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിമിഷ ഇക്കാര്യം പറഞ്ഞത്.

‘മീടു’സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയതായും, സിനിമാ മേഖലയിലെ പുതിയ നടിമാര്‍ക്കൊന്നും സിനിമയില്‍ നിന്ന് ചൂഷണങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ കൊണ്ടുവന്ന മാറ്റം കാരണമാണെന്നും നിമിഷ അഭിപ്രായപ്പെട്ടു.

സാമൂഹിക വിഷയങ്ങളിലും ആളുകള്‍ തുറന്ന അഭിപ്രായം പ്രകടിപ്പിക്കണമെന്നും താന്‍ അങ്ങനെ ചെയ്യുന്ന ആളാണെന്നും നിമിഷ പറഞ്ഞു. ശബരിമല വിഷയത്തില്‍ താന്‍ പ്രതികരിച്ചിരുന്നെന്നും നിമിഷ പറഞ്ഞു. താല്‍പ്പര്യമുള്ള സ്ത്രീകള്‍ അവിടേക്ക് പോകെട്ടെ എന്നായിരുന്ന ശബരിമല വിഷയത്തില്‍ തന്റെ അഭിപ്രായം എന്നും നിമിഷ പറയുന്നു.

എന്നാല്‍ തന്റെ നിലപാട് ഇഷ്ടപ്പെടാത്ത ചിലര്‍ തനിക്കെതിരെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതായും മറ്റുചിലര്‍ പിന്തുണക്കുകയും ചെയ്തതായും നിമിഷ പറഞ്ഞു.

ആരാധകര്‍ക്ക് യോജിച്ചു പോകാനാവാത്ത നിലപാടുകള്‍ എടുക്കുന്ന താരങ്ങളുടെ സിനിമകള്‍ പ്രേക്ഷകര്‍ ബഹിഷ്‌കരിക്കരുമെന്ന് താന്‍ കരുതുന്നില്ലെന്നും നല്ല സിനിമയും നല്ല കഥാപാത്രങ്ങളുമാണെങ്കില്‍ ആളുകള്‍ സിനിമയെ ഇഷ്ടപ്പെടും എന്നും നിമിഷ പറഞ്ഞു.

Related posts