നി​പ്പാ​വൈ​റ​സ്; കേ​ര​ളം ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക:  ക​സ്തൂ​ര്‍​ബാ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​റ​ല്‍ സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി. അ​രു​ണ്‍​കു​മാ​ര്‍   നിപ്പാ വൈറസുകളെക്കുറിച്ച് പറ‍യുന്നത്…

കോ​ഴി​ക്കോ​ട്: ഭീ​തി​പ​ര​ത്തി​യ നി​പ്പാ​വൈ​റ​സ് സ​മൂ​ഹ​ത്തി​ലേ​ക്ക് പ​ക​രു​ന്നി​ല്ലെ​ന്ന് വൈ​റ​സ്ബാ​ധ തി​രി​ച്ച​റി​ഞ്ഞ മ​ണി​പ്പാ​ല്‍ ക​സ്തൂ​ര്‍​ബാ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​റ​ല്‍ സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി. അ​രു​ണ്‍​കു​മാ​ര്‍ . ഒ​രാ​ളി​ലേ​ക്കാ​ണ് വൈ​റ​സ് പ​ക​ര്‍​ന്ന​ത്. പി​ന്നീ​ട് ഇ​ദ്ദേ​ഹം വ​ഴി മ​റ്റു​ള്ള​വ​രി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. അ​ല്ലാ​തെ സ​മൂ​ഹ​ത്തി​ലൂ​ടെ രോ​ഗം മ​റ്റൊ​രാ​ള്‍​ക്കും പ​ക​ര്‍​ന്നി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ര​ണ്ടു പേ​ര്‍ മ​രി​ച്ച​പ്പോ​ള്‍ ത​ന്നെ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​പ്പാ​വൈ​റ​സ് ബാ​ധ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞ​തി​ലൂ​ടെ കേ​ര​ളം ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. വൈ​റ​സി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണ്. എ​ല്ലാ വ​വ്വാ​ലി​ലും വൈ​റ​സു​ണ്ടാ​വു​ന്നി​ല്ല. ഉ​ള്ള വ​വ്വാ​ലി​ല്‍ നി​ന്നും എ​ല്ലാ​സ​മ​യ​ത്തും വൈ​റ​സ് പ​ട​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​റ​സ് ശ​രീ​ര​ത്തി​ല്‍ എ​ത്തി​യാ​ലും രോ​ഗം മൂ​ര്‍​ച്ഛി​ച്ചാ​ല്‍ മാ​ത്ര​മേ മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രു​ന്നു​ള്ളൂ. അ​തി​നാ​ലാ​ണ് മ​രി​ച്ച​വ​രു​ടെ വീ​ട്ടി​ലു​ള്ള​വ​ര്‍​ക്കെ​ല്ലാം രോ​ഗം പി​ടി​പെ​ടാ​തി​രി​ക്കു​ന്ന​തി​നും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സി​ച്ച​വ​ര്‍​ക്കു രോ​ഗം പി​ടി​പെ​ടു​ന്ന​തി​നും കാ​ര​ണം. വാ​യു​വി​ലൂ​ടെ നി​പ്പാ​വൈ​റ​സ് പ​ട​രു​ന്നി​ല്ല. രോ​ഗി​യു​മാ​യി ഏ​റ്റ​വും അ​ടു​ത്ത് പെ​രു​മാ​റു​മ്പോ​ള്‍ മാ​ത്ര​മാ​ണ് പ​ക​ര്‍​ന്നി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts