ഓ​പ്പ​റേ​ഷ​ന്‍ നം​ഖോ​ര്‍; ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ ഒ​രു വാ​ഹ​നം കൂ​ടി ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു

കൊ​ച്ചി : ഓ​പ്പ​റേ​ഷ​ന്‍ നം​ഖോ​റി​ല്‍ ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്റെ ഒ​രു വാ​ഹ​നം കൂ​ടി ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. ക​ള​മ​ശേ​രി​യി​ലെ ഷോ​റൂ​മി​ല്‍ നി​ന്നാ​ണ് നി​സ്സാ​ന്‍ പ​ട്രോ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ല​ക്കി ഭാ​സ്‌​ക​ര്‍ സി​നി​മ​യി​ല്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​മാ​ണി​ത്. ഓ​പ്പ​റേ​ഷ​ന്‍ നം​ഖോ​റി​ന്റെ ഭാ​ഗ​മാ​യി ദു​ല്‍​ഖ​റി​ന്റെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

താ​ര​ത്തി​ന്റെ ഒ​രു വാ​ഹ​നം കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് ക​സ്റ്റം​സ് നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​രു​ന്നു. ആ ​വാ​ഹ​ന​മാ​ണ് ഇ​പ്പോ​ള്‍ പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളി​ലാ​യി ഈ ​വാ​ഹ​നം എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ഉ​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു ക​സ്റ്റം​സ്. അ​തി​ന് പി​ന്നാ​ലെ ഇ​പ്പോ​ള്‍ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, കേ​സി​ല്‍ കോ​ഴി​ക്കോ​ട്ടെ റോ​ഡ് വേ​യ് കാ​ര്‍ ഡീ​ല​ര്‍ പ​ങ്കാ​ളി​യാ​യ സൈ​ന്‍ മ​ര്‍​വ​യെ വ്യാ​ഴാ​ഴ്ച ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍​ക്ക് ഭൂ​ട്ടാ​ന്‍ വാ​ഹ​ന​ക്ക​ട​ത്ത് സം​ഘ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു. വാ​ഹ​ന​ക്ക​ട​ത്തി​ന് പി​ന്നി​ലെ ബു​ദ്ധി​കേ​ന്ദ്ര​മാ​യ പ​ശ്ചി​മ​ബം​ഗാ​ള്‍ ജ​യ്ഗാ​വോ​ന്‍ സ്വ​ദേ​ശി​യും പ്ര​മു​ഖ ഐ.​ടി ക​മ്പ​നി​യി​ലെ സീ​നി​യ​ര്‍ എ​ന്‍​ജി​നി​യ​റു​മാ​യ ബി​ശ്വ​ദീ​പ് ദാ​സ് (35) എ​ന്ന​യാ​ള്‍ ഡ​ല്‍​ഹി സ്വ​ദേ​ശി മു​ഖേ​ന റോ​ഡ് വേ​യ്ക്ക് കാ​റു​ക​ള്‍ വി​റ്റി​ട്ടു​ണ്ട്.

ഈ ​ഇ​ട​പാ​ടി​ലെ ഒ​ന്ന​ര കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന എ​ട്ടു കാ​റു​ക​ള്‍ ക​സ്റ്റം​സ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഭൂ​ട്ടാ​ന്‍, നേ​പ്പാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ക​ട​ത്തി​യ 464 വാ​ഹ​ന​ങ്ങ​ള്‍ വ്യാ​ജ​രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​സാ​മി​ലെ ബൊം​ഗൈ​ഗാ​വ് ആ​ര്‍.​ടി.​ഒ​യി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ല​ക്ഷ​ദ്വീ​പി​ല്‍ ആ​ദ്യ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യെ​ന്ന വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യാ​ണ് ഇ​വ നി​ര​ത്തി​ലി​റ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ ബൊം​ഗൈ​ഗാ​വ് ഡി.​ടി.​ഒ ദീ​പ​ക് പൊ​ട്ട​വാ​രി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​രെ ക​സ്റ്റം​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​സാം പോ​ലീ​സും ഈ ​കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

ഭൂ​ട്ടാ​ന്‍ വാ​ഹ​ന​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ റെ​യ്ഡി​നി​ടെ ദു​ല്‍​ഖ​റി​ന്റെ ഡി​ഫ​ന്‍​ഡ​ര്‍, ലാ​ന്‍​ഡ് ക്രൂ​യി​സ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​ല്‍ ഡി​ഫ​ന്‍​ഡ​ര്‍ വി​ട്ടു​ന​ല്‍​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദു​ല്‍​ഖ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പി​ന്നാ​ലെ ദു​ല്‍​ഖ​റി​നെ​തി​രെ ക​സ്റ്റം​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചെ​ങ്കി​ലും ഡി​ഫ​ന്‍​ഡ​ര്‍ വി​ട്ടു​ന​ല്‍​കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ക​സ്റ്റം​സ് നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 110 എ ​പ്ര​കാ​രം അ​ന്വേ​ഷ​ണ​പ​രി​ധി​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഉ​ട​മ​ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്നും വാ​ഹ​നം വി​ട്ടു​ന​ല്‍​കു​ന്നി​ല്ലെ​ങ്കി​ല്‍ അ​തി​ന്റെ കാ​ര​ണം രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.ഭൂ​ട്ടാ​നി​ല്‍ നി​ന്നും വ്യാ​ജ രേ​ഖ​ക​ള്‍ ച​മ​ച്ച് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ആ​ഡം​ബ​ര കാ​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ത്യ – ഭൂ​ട്ടാ​ന്‍ അ​തി​ര്‍​ത്തി വ​ഴി വ്യാ​ജ രേ​ഖ​ക​ളും എം​ബ​സി​ക​ളു​ടെ പേ​രു​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ഡം​ബ​ര കാ​റു​ക​ള്‍ നി​കു​തി വെ​ട്ടി​ച്ച് ക​ട​ത്തി​യെ​ന്നാ​ണ് ക​സ്റ്റം​സി​ന്റെ ക​ണ്ടെ​ത്ത​ല്‍.

എ​ന്നാ​ല്‍, താ​ന്‍ ഈ ​വാ​ഹ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലെ മു​ന്‍ ഉ​ട​മ​സ്ഥ​രി​ല്‍ നി​ന്നും കൃ​ത്യ​മാ​യ ബാ​ങ്ക് ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യും നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ളോ​ടെ​യു​മാ​ണ് വാ​ങ്ങി​യ​തെ​ന്ന് ദു​ല്‍​ഖ​ര്‍ വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര റെ​ഡ് ക്രോ​സ് സം​ഘ​ട​ന ഡ​ല്‍​ഹി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന വാ​ഹ​ന​മാ​ണ് താ​ന്‍ വാ​ങ്ങി​യ ഡി​ഫെ​ന്‍​ഡ​ര്‍ എ​ന്നും അ​ദ്ദേ​ഹം കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment